• HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress Kerala സംസ്ഥാന കോൺഗ്രസിൽ  മഞ്ഞുരുക്കം; രണ്ടാംഘട്ട പുനസംഘടനയിൽ പരിഗണന നൽകുമെന്ന് ഉറപ്പ്

Congress Kerala സംസ്ഥാന കോൺഗ്രസിൽ  മഞ്ഞുരുക്കം; രണ്ടാംഘട്ട പുനസംഘടനയിൽ പരിഗണന നൽകുമെന്ന് ഉറപ്പ്

ഇന്നലെ വിഡി സതീശൻ മുതിർന്ന നേതാക്കളെ വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ്, മഞ്ഞുരുക്കത്തിന്റെ സൂചനകൾ തെളിഞ്ഞത്.

News 18 Malayalam

News 18 Malayalam

  • Last Updated :
  • Share this:
തിരുവനന്തപുരം: ദിവസങ്ങളായി പുകയുന്ന കലാപങ്ങൾക്ക് ഒടുവിൽ അവർ മേശക്ക് ചുറ്റും ഇരുന്നു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം എല്ലാ പ്രശ്നവും പരിഹരിക്കപ്പെട്ടന്ന്  കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അവകാശപ്പെട്ടു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ആയി കെ സുധാകരനും വി ഡി സതീശനും ആണ് ചർച്ച നടത്തിയത്. തങ്ങളുടെ വിയോജിപ്പുകൾ ഉമ്മൻചാണ്ടിയും ചെന്നിത്തലയും നേതൃത്വത്തെ അറിയിച്ചു. അച്ചടക്കനടപടികൾ ഏകപക്ഷീയം ആകുന്നതിനുള്ള പരാതിയും അറിയിച്ചു. നേതാക്കളുടെ പരാതികൾ അംഗീകരിക്കുന്നുവെന്നും ഇനി ഒന്നിച്ച് മുന്നോട്ടു പോകണമെന്നും ഉള്ള നിർദ്ദേശം സുധാകരൻ മുന്നോട്ടുവച്ചു. രണ്ടാംഘട്ട പുനഃസംഘടനയുടെ ഭാഗമായി ഡിസിസി- കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ഇരു നേതാക്കൾക്കും പരിഗണന കിട്ടും എന്നാണ് നേതൃത്വം നൽകിയ ഉറപ്പ്. എന്നാൽ ചർച്ചകളെ സംബന്ധിച്ച് പ്രതികരിക്കാൻ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായില്ല.

ഇന്നലെ വിഡി സതീശൻ മുതിർന്ന നേതാക്കളെ വീട്ടിലെത്തി സന്ദർശിച്ച ശേഷമാണ്, മഞ്ഞുരുക്കത്തിന്റെ സൂചനകൾ തെളിഞ്ഞത്. യുഡിഎഫ് യോഗത്തിന് മുമ്പായി നേതാക്കൾക്കിടയിൽ  ധാരണയുണ്ടാക്കാനായിരുന്നു ശ്രമം. ഇതിൻറെ ഭാഗമായിട്ടാണ് ഇരുനേതാക്കളുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തിയത്.

സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. അനുനയ ശ്രമങ്ങളുടെ ഭാഗമായി കേരളത്തിൽ നടത്താനിരുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ കേരള സന്ദർശനം ഇതോടെ മാറ്റിവെച്ചു. മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച  രാജ്മോഹൻ ഉണ്ണിത്താനെതിരെ അച്ചടക്ക നടപടിയുണ്ടാകും. ഉണ്ണിത്താനോട് കെപിസിസി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടു.

Also read- ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി; 'ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കരുത്; പറഞ്ഞതിൽ പശ്ചാത്തപിക്കേണ്ടിവരും'

ഒരു സമ്മർദങ്ങൾക്കും വഴങ്ങില്ലെന്ന് കടുത്ത നിലപാടെടുത്തിരുന്ന നേതൃത്വം ഒടുവിൽ അനുനയ ചർച്ച നടത്തിയത് തങ്ങളുടെ നേട്ടം എന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ദിവസങ്ങളായി തുടർന്നിരുന്ന പ്രതിസന്ധിക്ക് അയവ് വരുത്താൻ കഴിഞ്ഞതിൽ കെപിസിസി നേതൃത്വത്തിനും ആശ്വസിക്കാം. കൂടുതൽ പരസ്യങ്ങൾ ഒന്നും നടത്താതെ നേതൃത്വവുമായി സഹകരിക്കുന്ന നിലപാടായിരിക്കും ഇനി ഗ്രൂപ്പുകൾ സ്വീകരിക്കുക. എന്നാൽ രണ്ടാംഘട്ട പുനസംഘടന ചർച്ചകൾ ആരംഭിക്കുമ്പോൾ ഇപ്പോഴത്തെ ധാരണകൾ എത്രകണ്ട് ഫലപ്രദമാകും എന്നതാണ് കണ്ടറിയേണ്ടത്.

Also read- 'സര്‍, മാഡം'; കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഒഴിവാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍

കോൺഗ്രസിൽ ഒരാഴ്ചയിലധികമായി നടക്കുന്ന നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് ഒടുവിലാണ് നിർണായക സമവായ നീക്കങ്ങൾ നടന്നത്. നേരത്തെ പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി പ്രതിപക്ഷനേതാവ് വി ഡി സതീശൻ അനുനയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ ഒരു മണിക്കൂറോളം നീണ്ട ചർച്ചകളാണ് അന്ന് നടന്നത്. ഉമ്മൻചാണ്ടിയും വി ഡി സതീശനും മാത്രമായിരുന്നു അടച്ചിട്ട മുറിയിലെ ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കാണുകയും അവരുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Published by:Naveen
First published: