• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെക്ക് ഡാമിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കയത്തില്‍ വീണ് 15കാരന്‍ മുങ്ങിമരിച്ചു

ചെക്ക് ഡാമിൽ വീണ ചെരുപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കയത്തില്‍ വീണ് 15കാരന്‍ മുങ്ങിമരിച്ചു

സഹോദരങ്ങള്‍ക്കൊപ്പം ഈലക്കയം ചെക്ക് ഡാം കാണാനെത്തിയപ്പോഴായിരുന്നു അപകടം.

  • Share this:
    കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ വീണ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സൽ (15) ആണ് മരിച്ചത്.  സഹോദരങ്ങള്‍ക്കൊപ്പം ഈലക്കയം ചെക്ക് ഡാം കാണാനെത്തിയപ്പോഴായിരുന്നു അപകടം. വെള്ളത്തിൽ വീണ അഫ്സലിന്റെ സഹോദരന്റെ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അഫ്സൽ കയത്തിൽ വീഴുകയായിരുന്നു.

    നാട്ടുകാരും അ​ഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒരുമണിക്കൂറിന് ശേഷമാണ് അഫ്സലിനെ കണ്ടെത്തിയത്. മൃതദേഹം പാലാ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
    Published by:Arun krishna
    First published: