• HOME
 • »
 • NEWS
 • »
 • kerala
 • »
 • FIFTEEN YEAR OLD COVID INFECTED GIRL DIED IN KOLLAM

കോവിഡ് ബാധിച്ച പതിനഞ്ചുകാരി കുഴഞ്ഞു വീണ് മരിച്ചു: ഗൗതമിയുടെ വിയോഗം അച്ഛൻ മരിച്ച് രണ്ടു വർഷമാകുമ്പോൾ

ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് കുഴഞ്ഞുവീണത്..

Gowthamy

Gowthamy

 • Share this:
  കൊല്ലം: കൊട്ടാരക്കര ഓടനാവട്ടത്ത് കോവിഡ് ബാധിച്ച 15 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര തൃക്കണമംഗല്‍ എസ്. കെ. വി. വി. എച്ച്‌ എസ്. എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഓടനാവട്ടം കട്ടയില്‍ പത്മാഭവനില്‍ പരേതനായ മഹേഷി​ന്‍റെയും സുലഭയുടെയും മകള്‍ ഗൗതമിയാണ്​ (15) മരിച്ചത്.

  ഗൗതമിയുടെ ഏക സഹോദരന്‍ ഗോകുല്‍ ഒരാഴ്ചയായി കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഞായറാഴ്ചയോടെ ഗൗതമിക്കും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഓടനാവട്ടത്തെ എ കെ എസ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന എഫ് എൽ ടി സിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നു. പരിശോധനയ്ക്കായി വരി നിൽക്കുന്നതിനിടെയാണ് ഗൗതമി കുഴഞ്ഞു വീണത്.

  ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഗൗതമിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. വിദ്യാർഥിനിയുടെ മൃതദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിയുടെ അച്ഛൻ മഹേഷ് രണ്ടു വർഷം മുമ്പ് തിരുവല്ലയ്ക്ക് അടുത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

  മസ്തിഷ്ക്കാഘാതം വന്ന് യുവതി മരിച്ചത് വാക്സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

  യുവതി മരിച്ചത് കോവിഡ് വാക്‌സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാരങ്ങാനം നെടുമ്ബാറ പുതുപ്പറമ്ബില്‍ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ആര്‍. നായര്‍ (38) മരിച്ചതിന് പിന്നാലെയാണ് ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവത്തിൽ ബന്ധുക്കൾ ഡി എം ഒയ്ക്ക് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ഡിഎംഒ ഡോ. എ.എല്‍.ഷീജ പറഞ്ഞു.

  Also Read- കോട്ടയത്ത് ഗർഭിണിയുടെ മരണം വാക്സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ; ആശുപത്രിക്കെതിരെ ബന്ധുക്കൾ

  ഓഗസ്റ്റ് രണ്ടിനാണ് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ചത്. തലവേദന ഉണ്ടായെങ്കിലും മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്‌കാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോര്‍ ഒരു ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

  തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് 19കാരി മരിച്ചു; വാക്സിനേഷൻ കാരണമെന്ന ആരോപണവുമായി വീട്ടുകാർ

  തലച്ചോറിൽ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. വാക്സിനെടുത്തതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് നോവ മരിച്ചത്. ഇതോടെ വാക്സിനേഷൻ കാരണമാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി.

  ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോളാണ് അവിടെ നിന്നാണ് നോവ കോവിഷീല്‍ഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം പത്തനംതിട്ടയിലെ വീട്ടിലെത്തിയതോടെയാണ് പനി രൂക്ഷമായത്. രണ്ടു ദിവസം പിന്നിട്ടിട്ടും പനിയും മറ്റ് അസ്വസ്ഥതകളും മാറാതായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഓഗസ്റ്റ് എട്ടിന് ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ഇതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
  Published by:Anuraj GR
  First published:
  )}