നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

  അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

  കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാലക്കാട്: ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പുറം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ അഹല്യയെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

   വീടിനുള്ളില്‍ നിന്നും 11 വയസ്സ് പ്രായമുള്ള കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

   ഒറ്റപ്പാലം എല്‍.എസ്.എന്‍. കോണ്‍വെന്റ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഹല്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്കാശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

   വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു

   കൽപ്പറ്റ: വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ എട്ടുവയസുകാരൻ അമൽ ഷറഫിൻ ആണ് മരണപ്പെട്ടത്. വയനാട് പഴയ വൈത്തിരി, ചാരിറ്റി സഫാരി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണാണ് അപകടം സംഭവിച്ചത്.

   മൃതദേഹം, ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ജിഷാദും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ഇന്ന് രാവിലെയാണ് പ്രസ്തുത റിസോർട്ടിൽ അവധി ആഘോഷത്തിനെക്കിയത്. വൈകിട്ട് നാലു മണിയോടെയാണ് റിസോർട്ടിലെത്തിയ എല്ലാവരും പൂളിൽ ഇറങ്ങി കളിക്കുന്നതിനിടയിലാണ് അപകടം.

   ജിഷാദിന്റെ കാരന്തൂർ സ്വദേശിയായ ഒരു ബന്ധുവിന്റെയാണ് റിസോർട്ട്. അപകടം നടന്ന പൂളിന് സുരക്ഷാ സംവിധാനങ്ങളാ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലായിരുന്നു എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വൈത്തിരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

   Published by:Karthika M
   First published: