തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വീട്ടില്‍ മുട്ട വിരിഞ്ഞുണ്ടായത് അമ്പത് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. വനം വകുപ്പിന്റെ ലൈസന്‍സുള്ള പാമ്പ് പിടുത്തക്കാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ അജേഷ് ലാലുവിന്റെ വീട്ടിലാണ് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ഒരുമിച്ചുണ്ടായത്. ഒരാഴ്ച മുമ്പ് പിടികൂടിയ മൂര്‍ഖന്റെ അരികില്‍ നിന്ന് കിട്ടിയ അമ്പത് മുട്ടകളാണ് അജേഷിന്റെ വീട്ടില്‍ വിരിഞ്ഞത്.
കുഞ്ഞുങ്ങളെ ഉടന്‍ വനംവകുപ്പിന് കൈമാറും. നേരത്തെയും ഇത്തരത്തില്‍ പാമ്പിന് മുട്ട വിരിയിച്ച് കുഞ്ഞുങ്ങളെ വനംവകുപ്പിന് നല്‍കിയിട്ടുണ്ട്. വീടിന് മുന്നില്‍ വനം വകുപ്പ് നല്‍കിയിട്ടുള്ള പ്രത്യേക പ്ലാസ്റ്റിക് ഷീറ്റുകളും ചാക്കുകളും ഉപയോഗിച്ചാണ് പാമ്പിന് മുട്ടകള്‍ സൂക്ഷിച്ചത്.
ശനിയാഴ്ച രാവിലെ ചാക്ക് തുറന്ന് നോക്കിയപ്പോഴാണ് മുട്ട വിരിഞ്ഞ് പാമ്പിന് കുഞ്ഞുങ്ങളെ കണ്ടത്. പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ധനാണ് അജേഷ്. പാമ്പിനെ പിടികൂടുന്ന സമയത്ത് കിട്ടുന്ന മുട്ടകള്‍ ഉപേക്ഷിച്ച് പോകാറില്ല. ഇങ്ങനെ വീട്ടിലെത്തിച്ച് വിരിയിക്കുന്നതാണ് അജേഷിന്റെ രീതി.
എന്നിട്ട് സുരക്ഷിതമായി വനം വകുപ്പിന് കൈമാറും. വനംവകുപ്പ് നിഷ്കര്‍ഷിക്കുന്ന എല്ലാ സുരക്ഷ മാനദണ്ഢങ്ങളും അനുസരിച്ച് പാമ്പിനെ പിടികൂടുന്നതാണ് അജേഷിന്റെ രീതി. നിരവധി പാമ്പുകളെ പിടികൂടി അജേഷ് വനംവകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും അമ്പത് പാമ്പിന് കുഞ്ഞുങ്ങളെ ഒന്നിച്ച് കാണുന്നത് ഇതാദ്യം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.