PUBG | പബ്ജി കളിക്കാൻ മൊബൈൽ നൽകിയില്ല; കൊച്ചിയിൽ ഏഴാംക്ലാസ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗെയിമില്‍ താല്‍പ്പര്യം കൂടിയതോടെ പിതാവ് പഠനം കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ക്ഷുഭിതനായ കുട്ടി ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചു അമ്മ തടഞ്ഞതോടെ സ്വന്തം ശരീരത്ത് മുറിവേല്‍പ്പിച്ചായിരുന്നു ആത്മഹത്യാശ്രമം...

News18 Malayalam | news18-malayalam
Updated: August 30, 2020, 10:01 AM IST
PUBG | പബ്ജി കളിക്കാൻ മൊബൈൽ നൽകിയില്ല; കൊച്ചിയിൽ ഏഴാംക്ലാസ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗെയിമില്‍ താല്‍പ്പര്യം കൂടിയതോടെ പിതാവ് പഠനം കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ക്ഷുഭിതനായ കുട്ടി ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചു അമ്മ തടഞ്ഞതോടെ സ്വന്തം ശരീരത്ത് മുറിവേല്‍പ്പിച്ചായിരുന്നു ആത്മഹത്യാശ്രമം...
  • Share this:
കൊച്ചി:  കോവിഡ് മഹാമാരിയേത്തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂള്‍ അധ്യയനം ഓണ്‍ലൈനായി മാറി മാസങ്ങള്‍ പിന്നിടുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് വില്ലനായി മാറുന്നു.അര്‍ദ്ധരാത്രി വരെ നീളുന്ന ഓണ്‍ലൈന്‍ ഗെയിമുകളും ഗ്രൂപ്പ് ചാറ്റുകളും രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഗെയിം കളിക്കുന്നത് വിലക്കിയതിനെത്തുടര്‍ന്ന് കൊച്ചിയില്‍ ഏഴാംക്ലാസുകാരന്‍ ആതമഹത്യചെയ്യാന്‍ ശ്രമിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.മൊബൈല്‍ ഉപയോഗം കുറയ്ക്കുന്നതിനുള്ള ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിക്കുകയാണ്..

കൊച്ചിയില്‍ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബം കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായി മാറിയതോടെയാണ് ഏഴാംക്ലാസുകാരനായ മകന് മൊബൈല്‍ഫോണ്‍ നല്‍കിയത്. പഠനത്തിന്റെ ഇടവേളകളില്‍ ചെറുഗെയിമുകള്‍ കളിച്ചുതുടങ്ങി. ക്രമേണ‌ ഗെയിമിന്റെ സങ്കീര്‍ണത കൂടി, കളിയുടെ ദൈര്‍ഘ്യവും. മാതാപിതാക്കള്‍ ഉറങ്ങുന്ന അര്‍ദ്ധരാത്രിയില്‍ വിദ്യാര്‍ത്ഥി ഉണര്‍ന്നിരുന്നു. അപരിചിതരോടൊപ്പം ഇടതടവില്ലാതെ ഗെയിം കളി തുടര്‍ന്നു കൊണ്ടേയിരുന്നു. ഗെയിമില്‍ താല്‍പ്പര്യം കൂടിയതോടെ പിതാവ് പഠനം കമ്പ്യൂട്ടറിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ക്ഷുഭിതനായ കുട്ടി ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ചു അമ്മ തടഞ്ഞതോടെ സ്വന്തം ശരീരത്ത് മുറിവേല്‍പ്പിച്ചായിരുന്നു ആത്മഹത്യാശ്രമം...

You may also like:Unlock 4.0 Guidelines | സ്കൂളുകളും കോളജുകളും അടഞ്ഞു തന്നെ; തീയറ്ററുകളും തുറക്കില്ല: അൺലോക്ക് നാലാം ഘട്ടം ഇങ്ങനെ [NEWS]അമ്മയെയും സഹോദരനെയും കൗമാരക്കാരി വെടിവച്ചു കൊലപ്പെടുത്തി; വിഷാദ രോഗമെന്ന് സംശയം [NEWS] നിലവിളി കേട്ടില്ലെന്ന് നടിച്ചില്ല പവിത്രൻ; അജ്ഞാത വയര്‍ലസ് സന്ദേശം പിന്തുടര്‍ന്ന പൊലീസുകാരന്‍ രക്ഷിച്ചത് ആറ് ജീവനുകള്‍ [NEWS]

കൊച്ചിയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്കു മുന്നില്‍ നിരവധി കേസുകളാണ് ഓരോദിനവും എത്തിക്കൊണ്ടിരിക്കുന്നത്. മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുമൊക്കെയായി പഠനം ആരംഭിക്കുന്ന കുട്ടികളില്‍ പലരും ക്രമേണ വഴിതിരിഞ്ഞുപോകുന്നതായി ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയാണ് അധ്യയനമെങ്കിലും നോട്ടുകള്‍ക്കും സംശയനിവാരണത്തിനുമൊക്കെ മൊബൈലുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഗ്രൂപ്പ് മീറ്റിംഗ് ആപ്പുകള്‍ വഴിയാണ് അധ്യയനം. ഇവയും ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോവിഡ് വ്യാപനം ദിനംപ്രതി വര്‍ദ്ധിയ്ക്കുമ്പോള്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനിയും സമയമേറെയെടുക്കും.അധ്യായനത്തിനൊപ്പം പഠനസങ്കേതങ്ങള്‍ ഒരുക്കുന്ന ചതിക്കുഴിയില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങളും അധികൃതര്‍ മുന്നോട്ടുവയ്‌ക്കേണ്ടതുണ്ട്.
Published by: Asha Sulfiker
First published: August 30, 2020, 10:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading