• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Surendran | 'സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കള്ള കേസെടുത്തത് നീചമായ പ്രതികാര നടപടി': കെ സുരേന്ദ്രൻ

K Surendran | 'സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കള്ള കേസെടുത്തത് നീചമായ പ്രതികാര നടപടി': കെ സുരേന്ദ്രൻ

ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ളിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായി

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കള്ള കേസെടുത്തത് നീചമായ പ്രതികാര നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ളിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായി. സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സർക്കാർ കരുതുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

    കെ. സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

    അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസ്സെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാരനടപടിയാണ്. ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ ക്ളിപ്പ് പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായി. സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സർക്കാർ കരുതുന്നത്. അത് ഒരു പരിഷ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരർക്കുപോലും കോടതികളിൽ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്. ഏതായാലും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല.

    'ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുകയാണ്. ഞാന്‍ പറഞ്ഞതിലെല്ലാം ഉറച്ചുനില്‍ക്കുന്നു.' സ്വപ്‌ന സുരേഷ്

    പാലക്കാട്: ഷാജ് കിരൺ പറഞ്ഞതെല്ലാം സംഭവിക്കുകയാണെന്ന് സ്വപ്ന സുരേഷ്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഷാജ് കിരൺ പറഞ്ഞു പോലെ തന്‍റെ അഭിഭാഷകനെതിരെയും കേസെടുത്തുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഷാജ് കിരൺ പറഞ്ഞത് ശരിയല്ലേയെന്ന് അവർ ചോദിച്ചു. ഷാജ് കിരണിനെ സാക്ഷിയാക്കാൻ ശ്രമം നടക്കുന്നു. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. തന്‍റെയൊപ്പം നിൽക്കുന്നവരെ വേട്ടയാടുന്നുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഇത്രയും പറഞ്ഞതിന് പിന്നാലെ സ്വപ്ന സുരേഷ് കുഴഞ്ഞുവീണു. കുഴഞ്ഞു വീണ സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ വിതുമ്പലോടെയാണ് സ്വപ്ന സംസാരിച്ചത്.

    Also Read- 'ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്?': വി ഡി സതീശൻ

    ഒരു വിലപേശൽ നടന്നുവെന്ന് കാണിക്കാനാണ് താൻ കഴിഞ്ഞ ദിവസം ശബ്ദരേഖ പുറത്തുവിട്ടതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ഒരു ചെറിയ കാര്യം പറയാനാണ് മാധ്യമങ്ങളുടെ മുന്നിൽ വന്നത്. ഇന്നലെ പുറത്ത് വിട്ട ഓഡിയോ തന്‍റെ കേസുമായി ബന്ധപ്പെട്ടത് മാത്രമാണ്. ഒരു വിലപേശൽ നടന്നു എന്ന് കാണിക്കാൻ മാത്രമാണ് താനത് പുറത്ത് വിട്ടതെന്നും സ്വപ്ന പറഞ്ഞു.
    Published by:Anuraj GR
    First published: