• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ടിക്കറ്റ് തന്നാല്‍ ചന്ദ്രനിലേക്ക് പോകാം'; ബി.ജെ.പി വക്താവിന് അടൂരിന്റെ മറുപടി

'ടിക്കറ്റ് തന്നാല്‍ ചന്ദ്രനിലേക്ക് പോകാം'; ബി.ജെ.പി വക്താവിന് അടൂരിന്റെ മറുപടി

ജയ് ശ്രീരാം വിളി കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ അടൂരിന് ചന്ദ്രനിലേക്ക് പോകാമെന്നാണ് ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്. 

അടൂർ ഗോപാലകൃഷ്ണൻ

അടൂർ ഗോപാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണന്റെ വിമര്‍ശനത്തിന് മറുപടിയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം. ന്യൂനപക്ഷത്തിനു നേരെ നടക്കുന്ന ആക്രമണങ്ങള്‍ ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

    ആള്‍ക്കൂട്ട ആക്രമണങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകർ  പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയത്. ജയ് ശ്രീരാം വിളി കേള്‍ക്കാന്‍ കഴിയില്ലെങ്കില്‍ അടൂരിന് ചന്ദ്രനിലേക്ക് പോകാമെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    ഇവര്‍ എല്ലാവരെയും പാകിസ്ഥാനിലേക്കാണ് അയച്ചുകൊണ്ടിരുന്നത്. അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു. ഇനി ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം. ഇനിയിപ്പോള്‍ വീട്ടിന് മുന്നില്‍ വന്ന് ആരെങ്കിലും നാമം ചൊല്ലിയാല്‍ താനും അവര്‍ക്കൊപ്പമിരുന്ന് നാമം ചൊല്ലുമെന്നും അടൂര്‍ പറഞ്ഞു.

    നേരത്തെ പ്രതികരിക്കാതിരുന്നത് തങ്ങള്‍ പ്രതികരണ തൊഴിലാളികളല്ലാത്തതിനാലാണെന്നും അടൂര്‍ വ്യക്തമാക്കി. എല്ലാറ്റിനും പ്രതികരിക്കാറില്ല. രാജ്യത്തെ ഭീകരമായ അവസ്ഥ കണ്ടിട്ടുള്ള പ്രതികരണം മാത്രമാണിത്. തങ്ങളാരും രാഷ്ട്രീയക്കാരല്ല. സ്വതന്ത്രമായി ജീവിക്കാനുള്ള അവസരം എല്ലാ പൗരനുമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Also Read 'ജയ് ശ്രീരാംവിളി കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ചന്ദ്രനിലേക്ക് പോകാം': അടൂർ ഗോപാലകൃഷ്ണനെതിരേ ബിജെപി നേതാവ്

    രാജ്യത്തെ ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ പ്രതികളാക്കപ്പെടുന്നവര്‍ പലപ്പോഴും ഒരു ശിക്ഷയുമില്ലാതെ ഇറങ്ങിപ്പോകുകയാണ് പതിവ്. അതാണ് ഇവര്‍ക്ക് ഇത്തരം നടപടികള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ അവർക്ക് പ്രോത്സാഹനം കിട്ടുന്നതെന്നും അടൂര്‍ പറഞ്ഞു.

    First published: