“ആരോട് പറയാൻ ആര് കേൾക്കാൻ”; പാലാരിവട്ടം പാലനിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി

നിലവാരം കുറഞ്ഞ നിര്‍മാണം നടത്തിയതിനു പിന്നിലെ ഉദ്യോഗസ്ഥര്‍ക്ക് തക്കതായ ശിക്ഷ നല്‍കണണമെന്ന് അരുൺ ഗോപി

news18india
Updated: June 8, 2019, 6:52 PM IST
“ആരോട് പറയാൻ ആര് കേൾക്കാൻ”; പാലാരിവട്ടം പാലനിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അരുണ്‍ ഗോപി
arun gopi
  • Share this:
കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി സംവിധായകന്‍ അരുണ്‍ ഗോപി. ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം. പാലാരിവട്ടം മേൽപ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴച്ചു നീക്കുന്നത്. നിലവാരം കുറഞ്ഞ നിര്‍മാണം നടത്തിയതിനു പിന്നിലെ ഉദ്യോഗസ്ഥര്‍ക്ക് തക്കതായ ശിക്ഷ നല്‍കണണമെന്നും അരുൺ ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവർക്കു അർഹിക്കുന്ന ശിക്ഷ തന്നെ നൽകണം..!! പാലാരിവട്ടം മേൽപ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കിൽ മണിക്കൂറുകളാണ് മനുഷ്യർ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം..!! ഈ ഒരൊറ്റ കാരണത്താൽ പൊലിഞ്ഞു പോകുന്ന ജീവിതങ്ങൾ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങൾക്കു ഇത്തരം ബ്ലോക്കുകൾ മൂകസാക്ഷികൾ ആയിട്ടുണ്ടാവും..!!

Also read: 'ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അർജുൻ'; പ്രകാശ് തമ്പിയുടെ മൊഴി പുറത്ത്

“ആരോട് പറയാൻ ആര് കേൾക്കാൻ”...!! ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാൻ കഴിയുന്നില്ല, അധികാരികൾ നിങ്ങൾ കേൾക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം!! അല്ലെങ്കിൽ ജനങ്ങൾ ഇനിയുമൊരു സ്വാതത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളിൽ നിന്ന് അധികാരം തിരിച്ചു പിടിക്കാൻ! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകു..!! കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും!

First published: June 8, 2019, 6:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading