HOME » NEWS » Kerala » FILM DIRECTOR VIJI THAMPI TO HEAD VISHVA HINDU PARISHAD IN KERALA 1

സംവിധായകൻ വിജി തമ്പി വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകൻ വിജി തമ്പി തിരഞ്ഞെടുക്കപ്പെട്ടു

News18 Malayalam | news18-malayalam
Updated: July 19, 2021, 8:31 AM IST
സംവിധായകൻ വിജി തമ്പി വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ
വിജി തമ്പി
  • Share this:
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനായി സംവിധായകൻ വിജി തമ്പി തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ ഏഴിനും 18നും ഹരിയാനയിലെ ഫരീദാബാദില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിൽ അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മിലിന്ദ് എസ്. പരാന്തേയാണ് ഇദ്ദേഹത്തിന്റെ പേര് പ്രഖ്യാപിച്ചത്.

ദേശീയ അധ്യക്ഷനായി ഓർത്തോപീഡിക് സർജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേൻ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബീഹാർ സ്വദേശിയായ സിംഗ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്റായിരുന്നു. മെഡിക്കൽ സയൻസ് രംഗത്തെ സമഗ്ര സംഭാവനകൾക്ക് 2010ൽ പത്മശ്രീ ബഹുമതി ലഭിക്കുകയുണ്ടായി.

സംസ്ഥാന അധ്യക്ഷനായിരുന്ന ബി. ആര്‍. ബലരാമന്‍ വിശ്വഹിന്ദു പരിഷത്തിന്റെ സദസ്യനായി സംഘടനാ നേതൃത്വത്തില്‍ തുടരും.



മലയാളത്തിൽ മുപ്പതോളം സിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് വിജി തമ്പി. ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് (1988), വിറ്റ്നസ് (1988), ന്യൂ ഇയർ (1989), കാലാൾപ്പട (1989), നന്മ നിറഞ്ഞവൻ ശ്രീനിവാസൻ (1990), നഗരങ്ങളിൽ ചെന്ന് രാപാർക്കാം (1990), മറുപുറം (1990), പണ്ട് പണ്ടൊരു രാജകുമാരി (1992), കുണുക്കിട്ട കോഴി (1992), തിരുത്തൽവാദി (1992), സൂര്യമാനസം (1992), ജേർണലിസ്റ്റ് (1993), അദ്ദേഹം എന്ന ഇദ്ദേഹം (1993), ജനം (1993), പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994), സിംഹവാലൻ മേനോൻ (1995), അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ (1995), കുടുംബകോടതി (1996), മാന്ത്രികക്കുതിര (1996), സത്യമേവ ജയതേ (2000), നാറാണത്ത് തമ്പുരാൻ (2001), കൃത്യം (2005), ബഡാ ദോസ്ത് (2006), നമ്മൾ തമ്മിൽ (2009), കെമിസ്ട്രി (2009), ഏപ്രിൽ ഫൂൾ (2010), നാടകമേ ഉലകം (2011), നാടോടി മന്നൻ (2013) തുടങ്ങിയ സിനിമകൾ വിജി തമ്പി സംവിധാനം ചെയ്തവയാണ്.
Published by: user_57
First published: July 19, 2021, 8:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories