• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | സിനിമാതാരങ്ങൾ, ഐപിഎസ്, വൈസ് ചാൻസലർ, എഞ്ചിനിയർ; ബിജെപിയുടെ Blockbuster സ്ഥാനാർഥി പട്ടിക

Assembly Election 2021 | സിനിമാതാരങ്ങൾ, ഐപിഎസ്, വൈസ് ചാൻസലർ, എഞ്ചിനിയർ; ബിജെപിയുടെ Blockbuster സ്ഥാനാർഥി പട്ടിക

സിനിമാ താരവും ബി ജെ പി രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ നിന്നും നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്തു നിന്നും ജനവിധി തേടും

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ്, മുൻ കേന്ദ്രമന്ത്രിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ അൽഫോൺസ് കണ്ണന്താനം, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ അബ്ദുൽ സലാം തുടങ്ങിയവർ ഉൾപ്പടെ താരനിബിഡമായ സ്ഥാനാർഥി പട്ടികയാണ് ആദ്യ ഘട്ടത്തിൽ ബി ജെ പി പുറത്തുവിട്ടത്. മുതിർന്ന നേതാക്കളായ കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, സി കെ പദ്മനാഭൻ, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ എന്നിവരും ഇന്നു പ്രഖ്യാപിച്ച ആദ്യ ഘട്ട പട്ടികയിലുണ്ട്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 115 ഇടങ്ങളിലാണ് ബിജെപി ജനവിധി തേടുന്നത്. അതിൽ 85 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

    സിനിമാ താരവും ബി ജെ പി രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ നിന്നും നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്തു നിന്നും ജനവിധി തേടും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മഞ്ചേശ്വരം, കോന്നി എന്നിവിടങ്ങളിലാണ് സുരേന്ദ്രൻ മത്സരിക്കുന്നത്. മുൻ ഐ എ എസ് ഓഫീസർ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ നിന്നാണ് ജനവിധി തേടുന്നത് കാലിക്കറ്റ് സർവകലാശാല മുൻ വി സി ഡോ. അബ്ദുൾ സലാം തിതൂരിൽ നിന്നും ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കും.

    മാനന്തവാടിയിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ എഞ്ചിനിയർ മണിക്കുട്ടൻ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുതിർന്ന നേതാവ് സി കെ പത്മനാഭനെയാണ് ബി ജെ പി മത്സരത്തിന് ഇറക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്.

    Also Read- സുരേഷ് ഗോപിക്ക് ന്യുമോണിയ; ആശുപത്രിയിലായത് ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ

    നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നതിനെക്കുറിച്ച്‌ പ്രതികരിച്ച്‌ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സംസ്ഥാനത്ത് പലരും രണ്ടിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ഇത് ഒരു തെറ്റായ കാര്യമായി കാണേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസമാണ് ബിജെപിയെ മുന്‍പോട്ടു നയിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. രണ്ട് മണ്ഡലങ്ങളിലും ഒരുമിച്ച്‌ മത്സരിക്കുന്നത് വെല്ലുവിളിയല്ല. ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ സമയത്തിന്റെ പരിമിധി മനസിലാക്കി പ്രവര്‍ത്തകര്‍ ഒപ്പം നില്‍ക്കും. ശബരിമല തെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    കഴിഞ്ഞതവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയുമാണ് സിപിഎമ്മിന്റെ സഹായത്തോടെ യുഡിഎഫ് പിടിച്ചെടുത്തത്. അതുകൊണ്ട് മഞ്ചേശ്വരം തിരിച്ചുപിടിക്കേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ച്‌ വളരെ അത്യവാശ്യമാണ്. തന്നെ സംബന്ധിച്ച്‌ ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളില്‍ വളരെ വൈകാരികമായി അനുഭവങ്ങളുള്ള സ്ഥലമാണ് കോന്നി. വലിയ ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ഈ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
    Published by:Anuraj GR
    First published: