• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കെപിസിസി പുനഃസംഘടന: അന്തിമ തീരുമാനം ഇന്ന്

news18india
Updated: January 9, 2019, 8:25 AM IST
കെപിസിസി പുനഃസംഘടന: അന്തിമ തീരുമാനം ഇന്ന്
  • News18 India
  • Last Updated: January 9, 2019, 8:25 AM IST IST
  • Share this:
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്നുണ്ടാകും. ലോക് സഭ തെരഞ്ഞെടുപ്പിന് മുമ്പ് സമ്പൂർണ്ണ അഴിച്ചുപണി ഉണ്ടാകില്ല. നിലവിലെ ഭാരവാഹികളിൽ ഭൂരിഭാഗവും തുടരും. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും.

കെപിസിസി പ്രസിഡന്‍റിന് താല്പര്യമുള്ള ചിലരെ കൂടി ഉൾപ്പെടുത്തി തൽക്കാലം പുനസംഘടന എന്നതിനോടാണ് എ, ഐ ഗ്രൂപ്പുകൾക്ക് യോജിപ്പ്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ സമ്പൂർണ അഴിച്ചുപണി അപ്രായോഗികമെന്നാണ് ഇരു ഗ്രൂപ്പുകളുടെയും നിലപാട്. അതുകൊണ്ടു തന്നെ നിലവിലെ 12 ജനറൽ സെക്രട്ടറിമാരിൽ കാര്യമായ മാറ്റം ഉണ്ടാകില്ല.

വർക്കിങ് പ്രസിഡന്‍റുമാർ ഉള്ളതിനാൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ കഴിയില്ല. പുതുതായി മൂന്ന് ജനറൽ സെക്രട്ടറിമാരെ കൂടി നിയമിക്കും. നിലവിലെ 30ഓളം സെക്രട്ടറിമാരിൽ ഭൂരിഭാഗം പേരും തുടരും. പ്രവർത്തന മികവ് ഇല്ലാത്തവരെ ഒഴിവാക്കും. മുൻ ഡി സി സി പ്രസിഡന്‍റുമാർക്ക് അവസരം ലഭിച്ചേക്കും.

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ രാവിലെ ചർച്ച നടത്തി ഭാരവാഹികളുടെ കാര്യത്തിൽ ധാരണയിൽ എത്തും. തുടർന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും എ ഐ സി സി ജനറൽ സെക്രെട്ടറി മുകുൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി ഭാരവാഹികളെ അന്തിമമായി തീരുമാനിക്കും. രാഹുൽ ഗാന്ധിയുടെ അംഗീകാരത്തോടെ ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും സംസ്ഥാനത്ത് പ്രഖ്യാപിക്കാൻ ആണ് നീക്കം.

First published: January 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...