HOME » NEWS » Kerala » FINAL DECISION IN SARITHA S NAIR NOMINATION WILL BE

സൂക്ഷ്മ പരിശോധന തുടരും; സരിതയുടെ പത്രികയിൽ ഇന്ന് അന്തിമതീരുമാനം

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നും തുടരും. മൂന്നു മണ്ഡലങ്ങളിലാണ് സൂക്ഷ്മ പരിശോധന പൂർത്തിയാക്കാനുള്ളത്.

news18
Updated: April 6, 2019, 8:19 AM IST
സൂക്ഷ്മ പരിശോധന തുടരും; സരിതയുടെ പത്രികയിൽ ഇന്ന് അന്തിമതീരുമാനം
വയനാട്ടിൽ സരിത നായർ നാമനിർദ്ദേശ പത്രിക നൽകുന്നു.
  • News18
  • Last Updated: April 6, 2019, 8:19 AM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നും തുടരും. മൂന്നു മണ്ഡലങ്ങളിലാണ് സൂക്ഷ്മ പരിശോധന പൂർത്തിയാക്കാനുള്ളത്. വയനാട്, എറണാകുളം, പത്തനംതിട്ട മണ്ഡലങ്ങളിലായി ഓരോ പത്രികകളുടെ സൂക്ഷ്മ പരിശോധനയാണ് ഇന്ന് നടക്കുക.

വയനാട്ടിൽ സരിതാ നായരുടെ നാമനിർദ്ദേശ പത്രികയിലെ സൂക്ഷ്മ പരിശോധനയാണ് പൂർത്തിയാക്കാനുള്ളത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ സരിതയെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിക്കുകയും മേല്‍കോടതി ശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്‍റെ പകര്‍പ്പ് പത്രികയോടൊപ്പം നല്‍കിയിട്ടില്ല. ഇന്ന് രാവിലെ പത്തരയ്ക്കകം ശരിയായ രേഖകള്‍ ഹാജരാക്കാന്‍ വരാണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷമായിരിക്കും പത്രിക സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുക.

'അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ ഇന്ത്യയിലത് അലയടിച്ചിരിക്കും'; ശബരിമല വിഷയത്തിൽ വോട്ടുതേടി സുരേഷ് ഗോപി

കഴിഞ്ഞദിവസം 54 പത്രികകളാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. 22 സ്ഥാനാർഥികളുള്ള വയനാട്ടിലാണ് ഏറ്റവും അധികം സ്ഥാനാർഥികൾ ജനവിധി തേടുന്നത്. 21 സ്ഥാനാർഥികളുമായി ആറ്റിങ്ങലാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് സ്ഥാനാർഥികൾ ഇടുക്കിയിലാണ്, എട്ടുപേർ. പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും ഇടുക്കിയിൽ മത്സരിക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ഇതിനു ശേഷം മാത്രമേ ഒരോ മണ്ഡലത്തിലും എത്ര സ്ഥാനാർഥികളുണ്ടെന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.

First published: April 6, 2019, 8:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories