നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • GOOD NEWS | ഒടുവിൽ ആ ബാഗ് തിരിച്ചു കിട്ടി; നന്ദി പറഞ്ഞ് വിഷ്ണു

  GOOD NEWS | ഒടുവിൽ ആ ബാഗ് തിരിച്ചു കിട്ടി; നന്ദി പറഞ്ഞ് വിഷ്ണു

  ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയ വിഷ്ണു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പോകുന്നതിനിടെയാണ് ബാഗുമായി കള്ളൻ മുങ്ങിയത്.

  News18

  News18

  • Share this:
   തൃശൂര്‍: കൈവിട്ട് പോയെന്നു  കരുതിയ ജീവിതം തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗൂഡല്ലൂർ സ്വദേശിയായ വിഷ്ണു. കള്ളന്‍ കൊണ്ടുപോയ ബാഗ് ഒടുവില്‍ വടക്കും നാഥ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ബാഗ് ലഭിച്ചത്. പൊലീസിന് ലഭിച്ച ബാഗ് വിഷ്ണു നേരിട്ടെത്തി കൈപ്പറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ്  വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് റയില്‍വേ സ്റ്റേഷനില്‍ നിന്നും മോഷണം പോയത്.


   ജര്‍മന്‍ കപ്പലില്‍ ജോലി കിട്ടിയ വിഷ്ണു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ പോകുന്നതിനിടെയാണ് ബാഗുമായി കള്ളൻ മുങ്ങിയത്.  വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നൽകണമെന്ന സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ശുഭവാർത്തയെത്തിയത്.

   വിഷ്ണുവിന് പിന്തുണയുമായി നടന്‍ സണ്ണി വെയിൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും രംഗത്തെത്തിയിരുന്നു.

   'Edu certificate അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ 4 ദിവസങ്ങളായി തൃശ്ശൂര്‍ നഗരത്തില്‍ അലയുകയാണ്. ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും.': സണ്ണി വെയിന്‍ കുറിച്ചു

   Also Read മോഷണം പോയ ബാഗിലെ ജീവിതം തിരികെ നൽകാൻ അപേക്ഷിച്ച് യുവാവ്; സഹായം തേടി സിനിമാ താരങ്ങളും

   പാസ്‌പോര്‍ട്ട്, കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങിയവയെല്ലാം ബാഗിലായിരുന്നു. സംഭവത്തില്‍ റയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

   First published:
   )}