എറണാകുളം: ജില്ലയിലെ പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കളക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, സിപിഎം നേതാക്കൾ ഉൾപ്പെട്ട ആദ്യകേസിൽ ആറുമാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
ഏറെ വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പ് കേസിൽ നാളുകൾക്കു ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.
വ്യാജരസീതുണ്ടാക്കി പണം തട്ടിയെടുത്ത രണ്ടാമത്തെ കേസിലാണ് കുറ്റപത്രം. രേഖകൾ അടക്കം 600ഓളം പേജുള്ള കുറ്റപത്രമാണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുകയിൽ 77 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
You may also like:കോവിഡാനന്തര സുരക്ഷിത യാത്ര; ഇന്ത്യയിലെ ഔദ്യോഗിക ചുമതല അറ്റോയിക്ക് [NEWS]ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; ആരോഗ്യവകുപ്പ് ജീവനക്കാരി മരിച്ചു [NEWS] പെട്ടിമുടിയിൽ തിരച്ചിൽ താൽക്കാലികമായി നിർത്തി; കണ്ടെത്തിയത് 65 മൃതദേഹങ്ങൾ [NEWS]
വ്യജരസീത് ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിഷ്ണു പ്രസാദ് മാത്രമാണ് നിലവിൽ കേസിലെ പ്രതി. അതേസമയം, സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ ആറുമാസത്തിനു ശേഷവും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍ നിധിന്‍, വിഷ്ണുപ്രസാദ് തുടങ്ങി ഏഴ് പ്രതികളാണ് പിടിയിലായത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 28 ലക്ഷം രൂപ വിഷ്ണുവിന്റെയും സിപിഎം നേതാക്കളുടെയും മറ്റ് ചിലരുടേയും അക്കൗണ്ടുകളിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇതേ കേസില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കുള്ള നിർദ്ദേശം. കളക്ടറേറ്റില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flood, Flood in kerala, Kerala flood, Kerala flood map