HOME » NEWS » Kerala » FINALLY FORMER CM OOMMEN CHANDY TO BUILD A HOUSE IN PUTHUPPALLY NEW RV TV

'ഏറെക്കാലത്തെ ആഗ്രഹം'; ഒടുവിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ ഒരു വീട് വെക്കുന്നു

ഏതായാലും കാത്തിരിപ്പിനൊടുവിൽ സ്വന്തം നാട്ടിൽ വീടുവെക്കാൻ ഒരുങ്ങുകയാണ് ഉമ്മൻചാണ്ടി. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കർ സ്ഥലത്താണ് പുതിയ വീട് പണിയാൻ ഒരുങ്ങുന്നത്. പുതുപ്പള്ളി ജംഗ്ഷനിൽ കറുകച്ചാൽ റോഡിന് ചേർന്നു തന്നെയുള്ള  പുരയിടത്തിലാണ് വീട് പണി ഉടൻ തുടങ്ങുന്നത്.

News18 Malayalam | news18-malayalam
Updated: June 12, 2021, 2:10 PM IST
'ഏറെക്കാലത്തെ ആഗ്രഹം'; ഒടുവിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ ഒരു വീട് വെക്കുന്നു
News18 Malayalam
  • Share this:
കോട്ടയം: ഉമ്മൻചാണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള ബന്ധം കേരളത്തിലാകെ അറിയാവുന്നതാണ്. പുതുപ്പള്ളിയിൽ ജനപ്രതിനിധിയായി ഉമ്മൻചാണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ട് അൻപത് വർഷം പിന്നിടുകയും ചെയ്തു. പക്ഷേ ഇതുവരെ ജന്മനാട്ടിൽ സ്വന്തമായി ഒരു വീട് ഇല്ലാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.

പുതുപ്പള്ളിയിൽ എത്തുന്ന എല്ലാ ഞായറാഴ്ചയും  കരോട്ട് വള്ളക്കാലിൽ തറവാട് വീട് കേന്ദ്രീകരിച്ചായിരുന്നു സന്ദർശകരെ കണ്ടിരുന്നത്. ഏതായാലും കാത്തിരിപ്പിനൊടുവിൽ സ്വന്തം നാട്ടിൽ വീടുവെക്കാൻ ഒരുങ്ങുകയാണ് ഉമ്മൻചാണ്ടി. കുടുംബ വിഹിതമായി കിട്ടിയ ഒരേക്കർ സ്ഥലത്താണ് പുതിയ വീട് പണിയാൻ ഒരുങ്ങുന്നത്. പുതുപ്പള്ളി ജംഗ്ഷനിൽ കറുകച്ചാൽ റോഡിന് ചേർന്നു തന്നെയുള്ള  പുരയിടത്തിലാണ് വീട് പണി ഉടൻ തുടങ്ങുന്നത്.

വീടുപണി യെക്കുറിച്ച് ഉമ്മൻചാണ്ടി പറയുന്നത്  ഇങ്ങനെ. "ഏറെ കാലമായി ഉള്ള ആഗ്രഹം ആണ് ഇപ്പോൾ നടത്തുന്നത്.  പക്ഷെ നിങ്ങൾ കരുതുന്ന പോലെ ഒരു വീട് അല്ല. പുതിപ്പള്ളിയിൽ വരുമ്പോൾ  കിടക്കാൻ ഒരു വീട് എന്നത് മാത്രം ആണ് ഉദ്ദേശിക്കുന്നത്. ഉടൻ തന്നെ വീട് പണി തുടങ്ങും" എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ സ്ഥിര താമസം ആക്കുന്നതിന് ഉള്ള നീക്കത്തിന്റെ ഭാഗം ആണോ എന്ന ചോദ്യത്തിന് സ്ഥിരമായി ഇവിടെ തന്നെ ഉണ്ടല്ലോ എന്നായിരുന്നു മറുപടി.

കരോട്ട് വള്ളക്കാലിൽ വീട്

നേരത്തെ മുതൽ എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീട് ആയിരുന്നു ഉമ്മൻ‌ചാണ്ടിയുടെ പ്രവർത്തന കേന്ദ്രം. എന്നാൽ ഈ വീട്ടിൽ അദ്ദേഹം രാത്രി കഴിഞ്ഞിരുന്നില്ല. പകരം നാട്ടകം സർക്കാർ ഗസ്റ്റ് ഹൗസിൽ ആയിരുന്നു താമസം. കരോട്ട് വള്ളക്കാലിൽ വീട്ടിൽ അദ്ദേഹത്തിന്റെ  സഹോദരൻ അലക്സ്‌ ചാണ്ടി ആണ് താമസിക്കുന്നത്. സഹോദരി വത്സ തൊട്ടടുത്ത് തന്നെ ഉണ്ട്. ഇത് വരെ തറവാട് വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാൽ ഉമ്മൻ‌ചാണ്ടിക്ക് മണ്ഡലത്തിൽ ഓഫീസും ഉണ്ടായിരുന്നില്ല. പുതിയ വീടിനോട് ചേർന്ന് ഓഫീസും നിർമ്മിക്കുന്നുണ്ട്. അതായത് പുതിയ വീട് വരുന്നതോടെ കരോട്ട് വള്ളക്കാലിൽ വീട്ടിലെ ജനക്കൂട്ടത്തിന്റെ കാഴ്ച പുതിയ വീട്ടിലേക്ക് മാറും.



വീട് വെക്കുന്നതിന്റെ പിന്നിൽ പുതിയ രാഷ്ട്രീയ സാഹചര്യമോ?

അൻപത് വർഷക്കാലം പുതുപ്പള്ളിയിൽ ജനപ്രതിനിധി ആയ ഉമ്മൻ‌ചാണ്ടി ഏറെ വൈകി വീട് വെക്കുന്നതിലെ കൗതുകം ആണ് ഇപ്പോൾ മണ്ഡലത്തിലെ ചർച്ച.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി തോമസുമായി കടുത്ത മത്സരം ആണ് ഉമ്മൻ‌ചാണ്ടി നേരിട്ടത്. ഭൂരിപക്ഷം വൻ തോതിൽ കുറഞ്ഞതും ഏറെ ചർച്ചകൾക്ക് കാരണം ആയിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് അടക്കം  കോവിഡ് മഹാമാരിയിൽ വലിയ സന്നദ്ധ പ്രവർത്തനം ആണ് നടത്തിവരുന്നത്. ഉമ്മൻചാണ്ടി കൂടുതൽ ദിവസം മണ്ഡലത്തിൽ ശ്രദ്ധ ചെലുത്തി പ്രവർത്തനം നടത്തി വരികയാണ്. ചാണ്ടി ഉമ്മനും ഉമ്മൻ‌ചാണ്ടിക്ക് ഒപ്പം സജീവമായിട്ടുണ്ട്.

അതിനിടെ വീടുകൂടി വെക്കുന്നതോടെ പ്രവർത്തനകേന്ദ്രം പൂർണമായും പുതുപ്പള്ളി ആക്കാനുള്ള ശ്രമമാണോ എന്ന് ചർച്ചകൾ ഉണ്ട്.
Published by: Rajesh V
First published: June 12, 2021, 2:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories