കൊച്ചി: ഹൈക്കോടതി ഉത്തരവുമായി കൊച്ചി അരൂജാസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സി.ബി.എസി.ഇ പത്താംക്ലാസ് പരീക്ഷ എഴുതി. നിയമ യുദ്ധത്തിനു ശേഷം മൂന്നു പരീക്ഷ എഴുതാനുള്ള അവസരമാണ് ലഭിച്ചത്.
ഇന്നലെ രാത്രിയാണ് പരീക്ഷയെഴുതാനുള്ള ഹാള്‍ ടിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. കോടതി വിധിയിത്തിയപ്പോള് മുതല്‍ രാപകല്‍ ഭേദമെന്യേ പഠനത്തിരക്കിലായിരുന്നു വിദ്യാര്‍ത്ഥികള്‍. സമരം നടത്തിയും കോടതി കയറിയും രണ്ടാഴ്ച നഷ്ടപ്പെട്ടെങ്കിലും ആത്മവിശ്വാസത്തോടെയാണ് വിദ്യാർഥികൾ പരീക്ഷാ ഹാളില്‍ എത്തിയത്. സയന്‍സ് പരീക്ഷ എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
മൂന്നു പരീക്ഷകള്‍ എഴുതാനാണ് ഹൈക്കോടതി നിലവില്‍ അനുമതി നല്കിയിരിയ്ക്കുന്നത്. എന്നാൽ ഇതുകൊണ്ടും ആശങ്ക അവസാനിയ്ക്കുന്നില്ലെന്ന് രക്ഷാകര്ത്താക്കള് പറയുന്നു. സമരത്തിനും കോടതി നടപടികള്‍ക്കുമിടയില്‍ രണ്ടു പരീക്ഷ ഇതിനകം കഴിഞ്ഞുപോയിരിയ്ക്കുന്നു. ഈ പരീക്ഷകള്‍ കൂടി എഴുതാന്‍ അനുമതി ലഭിച്ചിരുന്നെങ്കിൽ കുട്ടികളുടെ ഒരു വര്‍ഷം നഷ്ടമാവില്ലായിരുന്നു.
കഴിഞ്ഞുപോയ പരീക്ഷകള്‍ അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് അരൂജാസ് മാനേജ്മെന്റ് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരീക്ഷാ ഫലവും കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമാവും പ്രസിദ്ധീകരിയ്ക്കുക. 23 നാണ് ഇനി കേസ് ഹൈക്കോടതി പരിഗണിയ്ക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.