• HOME
  • »
  • NEWS
  • »
  • kerala
  • »
  • സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാന ബജറ്റ് നാളെ; നികുതി വർദ്ധനവിനും ക്ഷേമ പദ്ധതികളുമെന്ന് സൂചന

സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാന ബജറ്റ് നാളെ; നികുതി വർദ്ധനവിനും ക്ഷേമ പദ്ധതികളുമെന്ന് സൂചന

കടുത്ത ധന പ്രതിസന്ധിക്ക് ഇടയിലും കഴിഞ്ഞ സാമ്പത്തിക വർഷം 12.01 % വളർച്ച നേടാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് ബജറ്റ് അവതരണത്തിനുള്ള സർക്കാർ തയ്യാറെടുപ്പ്

ധനമന്ത്രി കെ എൻ ബാലഗോപാൽ

ധനമന്ത്രി കെ എൻ ബാലഗോപാൽ

  • Share this:

    തിരുവനന്തപുരം: മന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണത്തിനായി പ്രതീക്ഷയോടെ കേരളം. വെള്ളിയാഴ്ച രാവിലെ 9 മണിക്കാണ് ധനമന്ത്രി നിയമ സഭയിൽ ബജറ്റ് അവതരണം നടത്തുക. നികുതി വർദ്ധനവിന് ഒപ്പം ക്ഷേമ പദ്ധതികളും ഉൾക്കൊള്ളുന്നതാകും ഇത്തവണത്തെ ബജറ്റ് എന്നാണ് സൂചന. കടുത്ത ധന പ്രതിസന്ധിക്ക് ഇടയിലും കഴിഞ്ഞ സാമ്പത്തിക വർഷം 12.01 % വളർച്ച നേടാൻ ആയതിന്റെ ആത്മവിശ്വാസത്തിലാണ് ബജറ്റ് അവതരണത്തിനുള്ള സർക്കാർ തയ്യാറെടുപ്പ്.

    കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് ഏവരും. കേന്ദ്ര ബജറ്റിന്‍റെ ചുവടുപിടിച്ച് സിഗരറ്റിന് വില കൂടാൻ സാധ്യതയുണ്ട്. ഇത്തവണ കിഫ്ബി വഴി എത്രത്തോളം തുക മാറ്റിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ഉറ്റുനോക്കുന്നത്.

    അതേസമയം സംസ്ഥാനത്ത് സാമ്പത്തിക വളർച്ച 12.1 ശതമാനമായി ഉയർന്നതായി കഴിഞ്ഞ ദിവസം സഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. 2012–13 ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണ് ഇത്തവണ ഉണ്ടായത്. കോവിഡിന് ശേഷം സംസ്ഥാനത്തിന്റെ ഉത്തേജക പദ്ധതികൾ വളർച്ചയ്ക്ക് സഹായകമായെന്നാണ് വിലയിരുത്തുന്നത്.

    എന്നാൽ സംസ്ഥാനത്തിന്റെ പൊതുകടം 2.1 ലക്ഷം കോടിയായി ഉയർന്നത് ആശങ്കയുണ്ടാക്കുന്നതാണ്. റെവന്യൂ വരുമാനം 12.86 ശതമാനമായി ഉയർന്നു. കിഫ്‌ബി അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ വായ്‌പകൾ സംസ്ഥാനത്തിന്റെ പരിധിയിൽ കൊണ്ടുവന്നത് സംസ്ഥാനത്തിന്റെ പൊതുകടം ഉയർത്തിയിയെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആഭ്യന്തര ഉത്പാദനം ഉയർന്നത് പ്രത്യാശ നൽകുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

    Published by:Anuraj GR
    First published: