നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് മദ്യത്തിന് വില കൂടും; തീരുമാനം മദ്യശാലകൾ തുറന്നാൽ ഉടൻ

  സംസ്ഥാനത്ത് മദ്യത്തിന് വില കൂടും; തീരുമാനം മദ്യശാലകൾ തുറന്നാൽ ഉടൻ

  Liquor Price in Kerala | സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നത് മദ്യ വിൽപ്പനയിലൂടെ മാത്രമാണ്. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കാബിനറ്റ് കൂടിയാകും തീരുമാനിക്കുക.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  ആലപ്പുഴ: മദ്യത്തിന് സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നത് മദ്യ വിൽപ്പനയിലൂടെ മാത്രമാണ്. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കാബിനറ്റ് കൂടിയാകും തീരുമാനിക്കുക. മദ്യശാലകൾ തുറന്നാലുടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

  അതേസമയം പെട്രോളിന്  സെസ് ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇപ്പോൾ തന്നെ പെട്രോളിൻ്റെ വില ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ ചുമത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ പെട്രോളിന് മേൽ സെസ് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
  TRENDING:തട്ടിയെടുത്ത സിം ഉപയോഗിച്ച് സ്ത്രീകൾക്ക് അശ്ലീല മെസ്സേജ്; മൊബൈൽ ഷോപ്പ് ജീവനക്കാരൻ പോലീസ് പിടിയിൽ [NEWS]'കോവിഡ് പരത്തിയ തബ് ലീഗ് സമ്മേളനം എവിടെ'? വിവാദ ചോദ്യമുള്‍പ്പെടുത്തിയ ബുള്ളറ്റിന്‍ PSC പിന്‍വലിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടി [NEWS]വാട്സ് ആപ്പിലൂടെ അശ്ലീലം: വിവാദങ്ങൾക്ക് ഒടുവിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു [NEWS]

  രണ്ട് മാസം മുമ്പ് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കോവിഡ് പ്രതിസന്ധിയിൽ അപ്രസക്തമായിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളത്. മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച് ജൂണിൽ തീരുമാനം എടുക്കും. ബജറ്റിൻ്റെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്തുമെന്നും കേന്ദ്ര ബജറ്റും അപ്രസക്തമാണെന്നും ഐസക് വ്യക്തമാക്കി. സംസ്ഥാനത്തിന് കിട്ടാനുള്ള തുക ഇനി എങ്കിലും കേന്ദ്രം നൽകണമെന്നും തോമസ് ഐസക് പറഞ്ഞു.
  Published by:user_57
  First published:
  )}