• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇ.ഡി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു; കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്': തോമസ് ഐസക്

'ഇ.ഡി മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു; കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്': തോമസ് ഐസക്

തലക്കെട്ടു പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്നും ഐസക്ക്

തോമസ് ഐസക്

തോമസ് ഐസക്

  • Share this:
    തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സി.എ.ജിയെയും വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.എ.ജിയും ഇ.ഡിയും കൂടി ഗൂഢാലോചനയില്‍ നടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. ഇ.ഡി മാധ്യമങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് മെസേജ് വഴി വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നു. തലക്കെട്ടു പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്നും ഐസക്ക് ആരോപിച്ചു.

    റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴയ്ക്കും. കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്. ഇഡി നടപടിയും സിഎജിയുടെ അവകാശ ലംഘനവും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണം. ഇഡി അയച്ച വാട്സ്ആപ്പ് സന്ദേശവും ധനമന്ത്രി  പുറത്ത് വിട്ടു.

    കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാൻ സര്ക്കാരിനെ കിട്ടില്ല. നിമപരമായി നേരിടാനാണ് തീരുമാനം . സി.എ.ജി. റിപ്പോര്‍ട്ട് നിയസഭയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. നിയമസഭയിൽ വച്ചിട്ടില്ലാത്ത റിപ്പോര്‍ട്ടിൽ ഇഡി നടപടി അവകാശ ലംഘനമാണെന്നാണ് പറയുന്നത്. പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കേണ്ടത്. ഇ.ഡി. തന്നെ നിയമനടപടിയിലേക്ക് കടന്നിരിക്കുന്നത് നിയമസഭയോടുള്ള അവഹേളനമാണെന്നും ഐസക്ക് പറഞ്ഞു.

    Also Read കിഫ്ബിക്ക് മുകളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വട്ടമിട്ട് പറക്കും; മസാല ബോണ്ട് വിറ്റഴിച്ചതിൽ അന്വേഷണം

    കേരള സര്‍ക്കാരിനെ വീഴ്ത്താന്‍ പ്രതിപക്ഷവും ഇ.ഡിയും തമ്മില്‍ എന്തെങ്കിലും ഏര്‍പ്പാടുണ്ടോയെന്നും ഐസക്ക് ചോദിച്ചു. സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ തനിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സഭയില്‍ വെക്കാത്ത സി.എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍.ബി.ഐ.യോട് ഇ.ഡി. വിശദാംശങ്ങള്‍ തേടിയതില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് നിശബ്ദത പാലിക്കുന്നതെന്നും ഐസക്ക് ചോദിച്ചു.
    Published by:Aneesh Anirudhan
    First published: