വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക് കോവിഡാനന്തരമുള്ള ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കെതിരെ വിമർശനമുന്നയിച്ചത്. അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിനെതിരെയാണ് വിമർശനവുമായി തോമസ് ഐസക് രംഗത്തെത്തിയത്.
പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ ആധികാരികതയും വിശ്വാസ്യതയും വേണം. എത്രയാണ് തുക കൊടുക്കുക, എത്രപേർക്ക് എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വേണം. ചുമ്മാതെ പറഞ്ഞിട്ട് കാര്യമില്ല. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ധനമന്ത്രി പരിഹസിച്ചു. രാഹുൽ ഗാന്ധിയല്ല ഇന്ത്യയിൽ ആദ്യമായി ന്യായ് പദ്ധതി അവതരിപ്പിച്ചതെന്നും തോമസ് ഐസക്. പറഞ്ഞു.
രാഹുൽ ഗാന്ധിയല്ല ഇന്ത്യയിൽ പാവപ്പെട്ടവർക്ക് 6,000 രൂപ പ്രതിമാസം നൽകുമെന്ന് അവകാശപ്പെടുന്ന ന്യായ് പദ്ധതി അവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിൻ്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ് ആദ്യമായി ന്യായ് പദ്ധതി വിഭാവനം ചെയ്തത്. ദാരിദ്ര്യ നിർമ്മാർജ്ജനം എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്ന് വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിലൂടെ കാണിച്ചു തരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രിക; വാഗ്ദാനങ്ങൾക്കെതിരെ ധനമന്ത്രി തോമസ് ഐസക്
ഓപ്പറേഷന് 'അരിക്കൊമ്പന്' വൈകും; 29 വരെ മയക്കുവെടി വെക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്
'നുണപ്രചരണത്തിന് കിട്ടിയ തിരിച്ചടി; രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെ കുറിച്ചും എന്തും വിളിച്ചു പറയാമെന്ന രാഹുലിന്റെ ധാർഷ്ട്യത്തിന് കോടതി പൂട്ടിട്ടു'; കെ സുരേന്ദ്രന്
കോഴിക്കോട് മെഡിക്കൽകോളേജിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരനെ പിരിച്ചുവിട്ടു; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ