തിരുവനന്തപുരം: തലസ്ഥാനത്ത് ബി ജെ പിക്ക് മുന്നിൽ കോൺഗ്രസിന്റെ 'നേമജപം' അരങ്ങു തകർക്കുകയാണെന്ന്
ധനമന്ത്രി തോമസ് ഐസക്ക്. സ്വയം മെലിഞ്ഞ് ബി ജെ പിയെ പുഷ്ടിപ്പെടുത്തുന്ന യു ഡി എഫിന്റെ ത്യാഗസന്നദ്ധത
തിരുവനന്തപുരം കോർപ്പറേഷനിലാകെ പടരുകയാണെന്ന് ധനമന്ത്രി കുറിച്ചു.
2016ൽ നേമത്ത് ബി ജെ പിയുടെ ആദ്യ എം എൽ എ വിരിഞ്ഞപ്പോൾ യു ഡി എഫിനു കിട്ടിയത് വെറും 13860 വോട്ടുകളായിരുന്നു. തങ്ങളുടെ വോട്ടുകളപ്പാടെ ബി ജെ പിയിലേക്ക് ഒഴുകിച്ചേരുന്നതിലോ, അതിന് തങ്ങളുടെ നേതാവു തന്നെ കാർമ്മികത്വം വഹിക്കുന്നതിനോ കോൺഗ്രസ് നേതൃത്വത്തിന് ഒരു നാണക്കേടുമില്ലെന്ന് തോമസ് ഐസക്ക്പറഞ്ഞു.
You may also like:സംസ്ഥാനത്ത് തുടർഭരണ സാധ്യതയെന്ന് CPM സെക്രട്ടേറിയറ്റ് വിലയിരുത്തൽ; BJPയുടെ കടന്നുകയറ്റത്തിൽ വിശദ പരിശോധനയ്ക്കും CPM [NEWS]'പ്രദീപിന്റേത് ആസൂത്രിതമായ ഒരു കൊലപാതകം; ആരാണ് കൊന്നതെന്നും എന്തിനാണ് കൊന്നതെന്നും മാത്രം അറിഞ്ഞാൽ മതി': സനൽ കുമാർ ശശിധരൻ [NEWS] യുഡിഎഫ്: നേട്ടമുണ്ടായത് ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും മാത്രം; മധ്യകേരളത്തിലെ യുഡിഎഫ് വോട്ടുചോര്‍ച്ചക്ക് വെല്‍ഫെയര്‍ ബന്ധവും കാരണം [NEWS]
ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചത്,
'തിരുവനന്തപുരത്ത് ബി ജെ പിക്ക് മുന്നിൽ കോൺഗ്രസിന്റെ 'നേമജപം' അരങ്ങു തകർക്കുന്നു. ഓർമ്മയില്ലേ, 2016ൽ നേമത്ത് ബി ജെ പിയുടെ ആദ്യ എം എൽ എ വിരിഞ്ഞപ്പോൾ യു ഡി എഫിനു കിട്ടിയത് വെറും 13860 വോട്ടുകളായിരുന്നു. സ്വയം മെലിഞ്ഞ് ബി ജെ പിയെ പുഷ്ടിപ്പെടുത്തുന്ന യു ഡി എഫിന്റെ ത്യാഗസന്നദ്ധത തിരുവനന്തപുരം കോർപ്പറേഷനിലാകെ പടരുകയാണ്. എം എൽ എ ആയ കോൺഗ്രസ് നേതാവിനാണത്രേ കച്ചവടത്തിന്റെ ചുക്കാൻ. അതാണിപ്പോൾ കോൺഗ്രസിന്റെ പൊതുരാഷ്ട്രീയമെന്നറിയാത്ത ഏതോ പാവം അണികൾ ഇന്ദിരാ ഭവന്റെ ചുവരിൽ പോസ്റ്ററൊട്ടിച്ചെന്നോ നേതാക്കൾ അത് വലിച്ചു കീറിക്കളഞ്ഞെന്നോ ഒക്കെ വാർത്ത
കേൾക്കുന്നു.
തങ്ങളുടെ വോട്ടുകളപ്പാടെ ബിജെപിയിലേയ്ക്ക് ഒഴുകിച്ചേരുന്നതിലോ, അതിന് തങ്ങളുടെ നേതാവു തന്നെ കാർമ്മികത്വം വഹിക്കുന്നതിനോ കോൺഗ്രസ് നേതൃത്വത്തിന് ഒരു നാണക്കേടുമില്ല. ബിജെപി ജയിച്ച ചില വാർഡുകളിൽ
കോൺഗ്രസിന്റെ വോട്ടുകൾ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ. നെടുങ്കാട് 74 (1169), പിടിപി നഗർ 659 (1132), പാപ്പനംകോട് 594 (866), തിരുമല 594 (1081), പുന്നയ്ക്കാമുഗൾ 815 (1435), നെട്ടയം
731 (1341), ചെല്ലമംഗലം 965 (1341), തുരുത്തുമ്മൂല 978 (1540).
നാലക്കത്തിൽ നിന്ന് മൂന്നിലേക്കും മൂന്നിൽ നിന്ന് രണ്ടക്കത്തിലേക്കും ചുരുങ്ങുകയാണ് കോൺഗ്രസ്. അതായത്, കോൺഗ്രസ് ബി ജെ പിയായി രൂപം മാറുന്നു. ഈ പ്രതിസന്ധിയെ സംഘടനാപരമായോ രാഷ്ട്രീയമായോ പ്രതിരോധിക്കാനോ അതിജീവിക്കാനോ അവർക്കു കഴിയുന്നില്ല. സംഘടനയും രാഷ്ട്രീയവും കോൺഗ്രസ് ബി ജെ പിക്ക്
അടിയറ വെച്ച കോൺഗ്രസിനെയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നമുക്ക് കാണാനാവുക.
നടന്നത് എന്തെന്ന് സാധാരണ കോൺഗ്രസ് പ്രവർത്തകർ തന്നെ തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് ഇന്ദിരാഭവനു മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ. ഡി സി സി പിരിച്ചു വിടണമെന്നും സീറ്റ് കച്ചവടക്കാരെയും ഒറ്റുകാരെയും പുറത്താക്കണമെന്നുമാണ് നേതൃത്വത്തോട് കോൺഗ്രസ് പ്രവർത്തകർ തന്നെ ആവശ്യപ്പെടുന്നത്. ഈ പോസ്റ്ററുകൾ കീറിക്കളഞ്ഞതു കൊണ്ടു മാത്രം പ്രശ്നങ്ങൾ അവസാനിക്കുകയില്ല.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ സഖ്യം കൂടുതൽ ശക്തിപ്പെടും. 1991ലെ കോലീബി സഖ്യം തിരഞ്ഞെടുക്കപ്പെട്ട
മണ്ഡലങ്ങളിൽ ആവർത്തിക്കാൻ എല്ലാ സാധ്യതയുമുണ്ട്. അഞ്ചു സീറ്റിലെങ്കിലും ബി ജെ പിക്ക് വോട്ടു മറിച്ചു കൊടുത്ത് മറ്റു മണ്ഡലങ്ങളിൽ തിരിച്ചു സഹായം സ്വീകരിക്കാനുള്ള കരാറിനാവും യു ഡി എഫ് നേതാക്കൾ തുനിയുക. അതുകൊണ്ടാണ് ബി ജെ പിയെ തുറന്നു വിമർശിക്കാതെ കോൺഗ്രസ് ഒളിച്ചു കളിക്കുന്നത്.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.