ഇന്റർഫേസ് /വാർത്ത /Kerala / മദ്യത്തിന് വില കൂടും; സെസ് ഏർപ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക്ക്

മദ്യത്തിന് വില കൂടും; സെസ് ഏർപ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക്ക്

ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്

മദ്യശാലകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനത്തോടൊപ്പം ഇക്കാര്യവും ചർച്ച ചെയ്യുമെന്ന് മന്ത്രി

  • Share this:

ആലപ്പുഴ: മദ്യത്തിന് സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നത് മദ്യ വിൽപ്പനയിലൂടെ മാത്രമാണ് .ഇത് സംബന്ധിച്ച കുടുതൽ കാര്യങ്ങൾ കാബിനറ്റ് കൂടിയാകും തീരുമാനിക്കുക.മദ്യശാലകൾ തുറന്നാലുടൻ  തീരുമാനം ഉണ്ടാകുമെന്നും    മന്ത്രി വ്യക്തമാക്കി.

അതേസമയം പെട്രോളിന്  സെസ് ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. പെട്രോളിൻ്റെ വില ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ ചുമത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ പെട്രോളിന് മേൽ സെസ് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

രണ്ട് മാസം മുമ്പ് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കോവിഡ് പ്രതിസന്ധിയിൽ അപ്രസക്തമായിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് പൊളിച്ചെഴുതേണ്ടിയിരിക്കുന്നു. ഇടക്കാല ബജറ്റ് അവതരിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. മാറ്റങ്ങൾ വരുത്തുന്നതിനെ സംബന്ധിച്ച് ജൂണിൽ തീരുമാനമെടുക്കും.. ബജറ്റിന്റെ മുൻഗണനാക്രമത്തിൽ മാറ്റം വരുത്തുമെന്നും കേന്ദ്ര ബജറ്റും അപ്രസക്തമാണെന്നും ഐസക് വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സംസ്ഥാനത്തിന് കിട്ടാനുള്ള തുക ഇനി എങ്കിലും കേന്ദ്രം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

TRENDING:മദ്യ വിൽപന: വെർച്വൽ ക്യൂവിനുള്ള സാധ്യത തേടി വെബ്കോ [NEWS]മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല ? [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]

സംസ്ഥാനത്ത് 80 ലക്ഷത്തോളം പേർക്കു കോവിഡ് ബാധിക്കുമെന്നാണു ചില പഠനങ്ങൾ പറയുന്നത്. ഇതിന്റെ പേരിൽ ആരെയും മരണത്തിലേക്കു തള്ളിവിടാൻ അനുവദിക്കില്ല. 70 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഒന്നിലധികം രോഗങ്ങളുള്ളവരും വീടിനുള്ളിൽ തന്നെ കഴിയണം. 60 വയസ്സു കഴിഞ്ഞവർ നിലവിൽ ഏതെങ്കിലും രോഗമുണ്ടെങ്കിൽ പുറത്തിറങ്ങരുതെന്നും മന്ത്രി നിർദേശിച്ചു.

First published:

Tags: Bevco outlet, Bevco shop opening, Corona, Corona death toll, Corona In India, Corona in Kerala, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Dr T. M. Thomas Isaac, Lock down, Symptoms of coronavirus