• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അധിക വിനോദ നികുതിക്കെതിരെയുള്ള വിവാദം വെറും ബഹളം'

'അധിക വിനോദ നികുതിക്കെതിരെയുള്ള വിവാദം വെറും ബഹളം'

കാര്യമറിയാതെയാണ് ഇക്കാര്യത്തിലെ വിമർശനങ്ങളെന്ന് ധനമന്ത്രി തോമസ് ഐസക്

തോമസ് ഐസക്ക്

തോമസ് ഐസക്ക്

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സിനിമാ ടിക്കറ്റിന് വിനോദനികുതി കൂടി ചുമത്താനുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെയുള്ള വിമർശനങ്ങൾ തള്ളി ധനമന്ത്രി തോമസ് ഐസക്. സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദനികുതി ചുമത്താനുള്ള അവകാശം പഞ്ചായത്തുകള്‍ക്കു നല്‍കിയതുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ വെറും ബഹളം വെപ്പാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

    'വരുന്ന ഏപ്രിൽ ഒന്നുവരെ 100 രൂപയ്ക്കു മുകളിലുള്ള സിനിമാ ടിക്കറ്റിന് 28 ശതമാനമാണ് ജിഎസ്ടി. അത് ഏപ്രിൽ മുതൽ 18 ശതമാനമായി താഴും. കുറയുന്ന പത്തു ശതമാനം പഞ്ചായത്തുകള്‍ വിനോദ നികുതി ഇനത്തിൽ ഈടാക്കും. അപ്പോഴെങ്ങനെയാണ് ടിക്കറ്റ് വില വർധിക്കുക. ഉപഭോക്താവ് മുടക്കുന്ന തുകയില്‍ ഒരു വ്യത്യാസവുമില്ലല്ലോ. നേരത്തെ ജിഎസ്ടി ആയി നല്‍കിയത് പഞ്ചായത്തിനു നല്‍കേണ്ടി വരും. ഉപഭോക്താവു മുടക്കുന്ന തുകയില്‍ ഒരു വ്യത്യാസവും വരുന്നില്ല. അപ്പോഴെങ്ങനെയാണ് സിനിമാ വ്യവസായം പ്രതിസന്ധിയിലാവുക. കാര്യമറിയാതെയാണ് ഇക്കാര്യത്തിലെ വിമർശനങ്ങള്‍' -ധനമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

    അതേസമയം, സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയതിയ ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. തീരുമാനം സിനിമ വ്യവസായത്തിന് തിരിച്ചടിയാണെന്നും ഇടത് സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നും ഫെഫ്ക എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമാ സംഘടനകള്‍ സംയുക്തമായി ധനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. തീരുമാനത്തിനെതിരെ തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്ന് നിർമാതാവും സിനി എക്‌സിബിറ്റേഴ്സ് അസോസിയേഷൻ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പത്ത് ശതമാനം വര്‍ധന സാധാരണക്കാരെ സംബന്ധിച്ചടത്തോളം വലിയൊരു തുകയായി മാറും. കുടുംബ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നും അകലും. ഈ തീരുമാനം മലയാളസിനിമയെ തകര്‍ക്കാനെ ഉപകരിക്കൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
    First published: