ബജറ്റില്‍ വകയിരുത്തിയ 1000 കോടി രൂപ വകമാറ്റി മാത്രമെ തുക അനുവദിക്കാന്‍ കഴിയൂ എന്നതിനാലാണ് ധനവകുപ്പ് പണം അനുവദിക്കാന്‍ മടിക്കുന്നത്.
കെ എസ് ആർ ടി സി
Last Updated :
Share this:
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി. ശമ്പളം പൂർണമായും നൽകാനുള്ള വഴി പോലും മാനേജ്മെന്‍റിന് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 13,000 രൂപ വീതം മാത്രമാണ് ശമ്പളയിനത്തില്‍ നല്‍കിയത്. ഓഫീസര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല.ശമ്പളം പൂർണമായി നൽകാന്‍ നാല്‍പത് കോടിയോളം രൂപയാണ് കണ്ടെത്തേണ്ടത്.
ശമ്പളം നല്‍കാന്‍ 25 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തീരുമാനം ആയിട്ടില്ല.ആദ്യം അപേക്ഷ തള്ളിയതിനാല്‍ പ്രത്യേക വിഷയമായി പരിഗണിച്ച് തുക അനുവദിക്കണമെന്ന് ഗതാഗത വകുപ്പും ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബജറ്റില്‍ വകയിരുത്തിയ 1000 കോടി രൂപ വകമാറ്റി മാത്രമെ തുക അനുവദിക്കാന്‍ കഴിയൂ എന്നതിനാലാണ് ധനവകുപ്പ് പണം അനുവദിക്കാന്‍ മടിക്കുന്നത്. അതേസമയം ശമ്പളം അനന്തമായി നീണ്ടാല്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍.
കെഎസ്ആർടിസി എം.ഡിയായി എംപി ദിനേശ് ചുമതല ഏറ്റ ശേഷം വരുമാനം കുത്തനെ കുറഞ്ഞതില്‍ ഗതാഗത വകുപ്പിനും കടുത്ത അതൃപ്തിയുണ്ട്. മുന്‍ എംഡിയുടെ ഭരണ കാലയളവിലേക്കാള്‍ കൂടുതല്‍ വരുമാനം ഒരു ദിവസം പോലും നേടാന്‍ കഴിഞ്ഞിട്ടില്ല.ഈ അതൃപ്തി ഗതാഗത വകുപ്പ് മാനേജ്‌മെന്റിനോട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.