• HOME
  • »
  • NEWS
  • »
  • kerala
  • »
  • UNA ഭാരവാഹികൾ അഴിമതി നടത്തിയില്ലെന്ന് അന്വേഷണ സംഘം; തുടരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ച് സർക്കാർ

UNA ഭാരവാഹികൾ അഴിമതി നടത്തിയില്ലെന്ന് അന്വേഷണ സംഘം; തുടരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ച് സർക്കാർ

സംഘടനയുടെ ഭാരവാഹികളെ മനഃപൂര്‍വം കുടുക്കാനാണ് പുതിയ സംഘത്തെ ഏല്‍പിച്ചതെന്ന് യുഎന്‍എ ഭാരവാഹികള്‍ ആരോപിച്ചു

una

una

  • Last Updated :
  • Share this:
    കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഭാരവാഹികള്‍ക്കെതിരായ അഴിമതി ആരോപണം ശരിയല്ലെന്ന് തൃശൂര്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സിബി സത്യന്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രൽ ക്രൈം ബ്രാഞ്ച് സൂപ്രണ്ടിനാണ് തുടരന്വേഷണ ചുമതല. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ തൃശൂർ ക്രൈം ബ്രാഞ്ച് എസ് പി സുദര്‍ശന്റെ മേല്‍നോട്ടത്തിലുള്ള ഇടക്കാല റിപ്പോർട്ട് നൽകി. സംഘടനയുടെ വരവു ചെലവു കണക്കുകള്‍ പരിശോധിച്ചുവെന്നും ഭാരവാഹികളുടെ മൊഴിയെടുത്തുവെന്നും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതായും ക്രൈംബ്രാഞ്ച് സംഘം റിപ്പോർട്ടിൽ പറയുന്നു.

    സംഘടനയുടെ അക്കൗണ്ടിൽ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് മാർച്ചിൽ പരാതി നൽകിയത്. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുകയാണ് കാണാനില്ലെന്നു കാണിച്ച് പരാതി നൽകുന്നത്. ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പരാതിയിലുണ്ടായിരുന്നു. അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം.

    എന്നാൽ, എല്ലാ രേഖകളും പരിശോധിച്ചതില്ഡ തുക ശരിയാംവണ്ണം വിനിയോഗിച്ചുവെന്ന് കണ്ടെത്തിയതായാണ് ഇടക്കാല റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്. ബാങ്ക് സ്റ്റേറ്റ്മെന്റുകളിലും അപാകതയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനാണ് യു എന്‍ എയുടെ തീരുമാനം. സത്യം തെളിഞ്ഞിട്ടും സംഘടനയുടെ ഭാരവാഹികളെ മനപൂര്‍വം കുടുക്കാനാണ് പുതിയ സംഘത്തെ ഏല്‍പിച്ചതെന്ന് യുഎന്‍എ ഭാരവാഹികള്‍ ആരോപിച്ചു. നിക്ഷ്പക്ഷമായ അന്വേഷണത്തിന് സി.ബി.ഐയെ ഏല്‍പിക്കണമെന്നാണ് യു.എന്‍.എയുടെ ആവശ്യം. യുഎൻഎയുടെ കീഴിലാണ് മിനിമം വേതനം ഉറപ്പാക്കാൻ ഇടയാക്കിയ പ്രക്ഷോഭങ്ങളിൽ നഴ്സുമാർ അണിനിരന്നിരുന്നത്.

    Published by:Rajesh V
    First published: