തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഈ വര്‍ഷം ഇതുവരെ മാത്രം സര്‍ക്കാര്‍ പിഴയായി ഈടാക്കിയത് 1.76 കോടി . സംസ്ഥാനത്ത് ഹെല്‍മെറ്റ് ഉപയോഗിക്കാത്തവര്‍ക്കെതിരെ ശക്തമായി നടപടിയാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ച് വരുന്നത്. പിന് സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിന് പിഴ ഈടാക്കിയതില്‍ 44 ശതമാനവും പിന് സീറ്റ് യാത്രക്കാരില്‍ നിന്നാണ്. കണക്കുകള്‍ അനുസരിച്ച് 2019 ല്‍ സംസ്ഥാനത്ത് 1.3 കോടി രൂപയും 2020 ല്‍ 2 കോടി രൂപയുമാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് മാത്രം പിഴ ചുമത്തിയത്. ഒരോ വര്‍ഷവും ഹെല്‍മെറ്റ് പിഴ ഇനത്തില്‍ മാത്രം കോടികളാണ് സര്‍ക്കാറിന് ലഭിക്കുന്നത്.
കോവിഡ് 19 വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: കേരള പൊലീസ്കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വ്യാജന്മാരുടെ ശല്യവും കൂടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. ഇത്തരം സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ ശ്രദ്ധിക്കുക. ഇത്തരം സന്ദേശങ്ങളിലൂടെ വിദ്വേഷവും തെറ്റിദ്ധാരണയും വളര്‍ത്തുവാനുള്ള ശ്രമം അപകടകരമാണ്.
പലപ്പോഴും ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണോ എന്ന് അറിയാതെയാണ് ആളുകള്‍ പ്രചരിപ്പിക്കുന്നത്. സമൂഹത്തില്‍ രോഗഭീതി ഉണ്ടാക്കുന്ന വിധം ഉള്ള വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് സന്ദേശങ്ങളുടെ ആധികാരികത വ്യക്തമായി പരിശോധിക്കുക. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാവും.
കോവിഡ് നിയന്ത്രണം; കടയുടമകളുടെ യോഗം രണ്ടുദിവസത്തിനുള്ളില്‍ വിളിച്ചുകൂട്ടണം; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്ദേശംകോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തില്‍ വിളിച്ചുകൂട്ടാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി.
സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും. രണ്ടു ദിവസത്തിനകം യോഗങ്ങള്‍ നടത്തും.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുയിടങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. റെസിഡെന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.