• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമം ലംഘിച്ചാല്‍ പോക്കറ്റ് കാലിയാകും; ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി

നിയമം ലംഘിച്ചാല്‍ പോക്കറ്റ് കാലിയാകും; ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി

മദ്യപിച്ച് വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക.

Image for representation

Image for representation

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി. കൂടാതെ കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി ഇന്നു മുതല്‍ നിലവില്‍ വരും. ഇതിന് മുന്നോടിയായി 'ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ' എന്ന പ്രചാരണവുമായി മോട്ടര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും രംഗത്തെത്തി. നേരത്തെ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബര്‍ ഒന്നിന് ശേഷമാണെങ്കില്‍ പുതിയ പിഴ ബാധകമാകും.

    മദ്യപിച്ച് വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴകള്‍ ആയിരമായി ഉയര്‍ത്തി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 10,000 രൂപയായി.

    പുതുക്കിയ പിഴത്തുക(രൂപയില്‍)

    മദ്യപിച്ച് വാഹനമോടിക്കല്‍- 2,000-10,000

    ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍- 5,000

    മത്സരയോട്ടം- 5,000

    ഹെല്‍മറ്റ്/ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്- 1,000

    ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കല്‍- 2,000

    വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം- 10,000

    അപകടകരമായ ഡ്രൈവിങ്- 1,000-5,000

    വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍- 5,000-10,000

    ലൈസെന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- 1 ലക്ഷം
    Published by:Jayesh Krishnan
    First published: