നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മർദ്ദിച്ചെന്ന് ഡോക്ടറുടെ പരാതി; ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

  മർദ്ദിച്ചെന്ന് ഡോക്ടറുടെ പരാതി; ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

  ഡോക്ടർ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്‍റെയും കുടുംബത്തിന്‍റെയും വിശദീകരണം.

  • Share this:
   ഇടുക്കി: ഡോക്ടറെ മർദ്ദിച്ചെന്ന പരാതിയിൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്. ഇടുക്കി ചേലച്ചോട് സിഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അനൂപ് ആണ് പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയാണ് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ കയറി ഡോക്ടറെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് കേസെന്നാണ് സൂചന.

   മാസ്ക്, സാമൂഹിക അകലം അടക്കം കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചതെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ചികിത്സ തേടിയ ഡോ.അനൂപ്, തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഡോക്ടർ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷിന്‍റെയും കുടുംബത്തിന്‍റെയും വിശദീകരണം.

   Also Read-'സൗമ്യയെ ഇസ്രായേല്‍ ജനത കാണുന്നത് മാലാഖയായി'; സൗമ്യയുടെ വീട്ടിലെത്തിയ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍

   സന്തോഷിന്‍റെ ഭാര്യ സൗമ്യ ഇസ്രയേൽ അഷ്കലോണിൽ കെയർടേക്കറായി ജോലി ചെയ്തു വരുന്നതിനിടെ, കഴിഞ്ഞയാഴ്ചയാണ് അവിടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ.

   സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ആശ്വാസവുമായി ഇസ്രായേൽ സർക്കാരും രംഗത്തെത്തിയിരുന്നു. സൗമ്യയ്ക്ക് ഓണററി പൗരത്വം നൽകുമെന്നാണ് ഇസ്രായേൽ എംബസി അധികൃതർ നൽകുന്ന സൂചന. 'സൗമ്യയ്ക്ക് ഓണററി പൗരത്വത്തിന് അര്‍ഹയാണെന്ന് ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇസ്രയേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ ഒമ്പത് വയസുള്ള കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കും' എന്നാണ് എംബസിയിലെ ഉപമേധാവി റോണി യദീദിയ അറിയിച്ചത്.
   Published by:Asha Sulfiker
   First published:
   )}