ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്. എഫ്. ഐ (SFI) പ്രവർത്തകനായ ധീരജ് രാജേന്ദ്രന്റെ (Dheeraj Rajendran)കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ് ഐ ആർ (FIR). വ്യക്തമായ രാഷ്ട്രീയ വിരോധം മൂലം പുറത്ത് നിന്നും എത്തി കോളേജിൽ സംഘർഷം ഉണ്ടാക്കിയതെന്ന് എഫ്. ഐ. ആറിൽ പറയുന്നുണ്ട്. സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് ജെറിൻ ജോജോയിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്യാംപസിനുള്ളിൽ ഉള്ളവരാണോ പുറത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിളിച്ച് വരുത്തിയതെന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്.
ഇന്നലെ കോളജ് യൂണിയന് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെ. എസ്. യു –എസ്. എഫ്. ഐ സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്. കേസിലെ പ്രതി നിഖില്‍ പൈലി ഉൾപ്പെടെ ആറുപേർ പിടിയിലായി. യൂണിയന് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഒരു മണിയോടെയാണ് കെ. എസ്. യു –എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് കോളജിന് സമീപത്ത് വെച്ച് ധീരജ് ഉള്‍പ്പെടെയുളളവര്‍ക്ക് കുത്തേറ്റത്.
Also Read-
Campus murder | സുധാകരന്റെ ബ്രിഗേഡിൽപ്പെട്ടവരാണ് കൊലയാളി സംഘമെന്ന് പി. ജയരാജൻക്യാംപസിന് പുറത്തുനിന്നെത്തിയ കെ. എസ്. യു –യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. നെഞ്ചിലാണ് ധീരജിന് കുത്തേറ്റത് . കുത്തേറ്റവരെ ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്. എഫ്. ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ. എസ് അമല്‍ എന്നിവര്‍ക്കും കുത്തേറ്റു.
Also Read-
Campus Murder | ഇടുക്കിയിൽ കുത്തിക്കൊന്ന ധീരജിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; സംസ്കാരത്തിന് CPM എട്ടു സെന്റ് ഭൂമി വിലയ്ക്ക് വാങ്ങികേസില് പ്രതിയായ കെ. എസ്. യു പ്രവര്ത്തകന് നിഖില്‍ പൈലി ബസില്‍ സഞ്ചരിക്കവെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തെ തുടർന്ന് യൂണിയന് തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചിരുന്നു. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.
ആസൂത്രിതമായാണ് അക്രമം നടന്നതെന്നു സി. പി. എം ജില്ലാ സെക്രട്ടറി വര്‍ഗീസും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് എം എല്‍ എയും ആരോപിച്ചു. ശക്തമായ പൊലീസ് അന്വേഷണം വേണമെന്ന് സച്ചിന്‍ദേവ് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്
വിലപയാത്രയായിട്ടാണ് ധീരജിന്റെ മൃത്ദേഹം നാട്ടിലേക്ക് കൊണ്ടു പോവുക. 13 കേന്ദ്രങ്ങളിൽ അന്ത്യോമപചാരം അർപ്പിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാത്രി വൈകി തള്ളിപറമ്പിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.