കൊച്ചി: ലോക്ക്ഡൗണിൽ നാഗ്പൂരിൽ പെട്ടുപോയ സംസ്ഥാന ഫയർ ആൻഡ് റെസ്ക്യൂ സർവീസിലെ അഞ്ച് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ചു. ടി. രാജേഷ് (ഡിഎഫ്ഒ ,കോഴിക്കോട്), വി.സി. വിശ്വനാഥ് (ഡി.എഫ്.ഒ. ,പത്തനംതിട്ട), അനൂപ് ടി. (ഡി.എഫ്.ഒ., വയനാട്), സൂരജ് എസ്. (ഡി.എഫ്.ഒ., സിവിൽ ഡിഫെൻസ് അക്കാദമി), ബി.എം. പ്രതാപചന്ദ്രൻ (ഡി.എഫ്.ഒ., വാട്ടർ റെസ്ക്യൂ അക്കാദമി) എന്നിവരാണ് ഇന്നലെ കേരളത്തിൽ മടങ്ങിയെത്തിയത്.
എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നുള്ള ബിജോയ് കെ. പീറ്റർ , അഭിലാഷ്, തങ്കച്ചൻ, അസീം അലി എന്നിവരുടെ സംഘമാണ് നാഗ്പൂരിൽ നിന്നും ഇവരെ തിരികെ എത്തിച്ചത്. മെയ് 18 രാത്രി എട്ടുമണിക്ക് കേരളത്തിൽ നിന്നും പുറപ്പെട്ട സംഘം 19ന് രാത്രി 10 മണിക്ക് നാഗ്പൂരിൽ എത്തി. ഇന്നലെ വൈകിട്ട് ആറിനാണ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്ക്കാര് 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS]നാഗ്പൂരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽ പരിശീലനത്തിനായി പോയവർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നാഗ്പൂരിൽ കുടുങ്ങുകയായിരുന്നു.
പരിശീലനം കഴിഞ്ഞുവന്ന ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഇവരെ തിരികെയെത്തിച്ച ഡ്രൈവർമാർ ഫോർട്ടുകൊച്ചിയിലും ക്വാറൻ്റീനിൽ കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.