നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാലക്കാട് ഫ്‌ളാറ്റില്‍ തീപിടിത്തം;നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

    പാലക്കാട് ഫ്‌ളാറ്റില്‍ തീപിടിത്തം;നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

    ഫ്‌ളാറ്റില്‍ തീപടര്‍ന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പാലക്കാട്: പാലക്കാട് പുതുപ്പള്ളിത്തെരുവിലെ ഫ്‌ളാറ്റില്‍ തീപിടിത്തം. രാത്രി നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

      കഴിഞ്ഞ ദിവസം രാത്രി 9.45നാണ് മൂന്ന് നിലകളുള്ള പുതുപ്പള്ളി തുരുത്തിലെ പൂളക്കാടുള്ള ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. വൈദ്യുതി (Electricity) ലൈനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

      ഫ്‌ളാറ്റില്‍ തീപടര്‍ന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകള്‍ ഇറങ്ങിയോടുകയായിരുന്നു. പുക ഉയരാന്‍ തുടങ്ങിയത് കണ്ട ഉടനെ തന്നെ നാട്ടുകാര്‍ പ്രദേശത്തെ കൗണ്‍സിലറെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ കൗണ്‍സിലറും വെല്‍ഫെയര്‍ സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഫ്‌ളാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിക്കുകയും ചെയ്തു. കെഎസ്ഇബി അധികൃതര്‍ക്ക് വിവരം നല്‍കിയതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഗ്‌നിബാധയുണ്ടായ ഭാഗത്തെ തീയണച്ചു.

      തീപടര്‍ന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്‌ളാറ്റിലേക്ക് തിരിച്ചെത്തിച്ചത്. ആറ് കുടുംബങ്ങളാണ് അഗ്നി ബാധയുണ്ടായ ഫ്‌ളാറ്റില്‍ താമസിക്കുന്നത്

      ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

      ഇടുക്കി: കടപ്പനയിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ബെജാമിൻ ബസ്കി ആണ് സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. കട്ടപ്പന പോലീസ് നടപടികൾ ആരംഭിച്ചു. കട്ടപ്പന കാഞ്ചിയാറിന് സമീപം വെങ്ങാനൂർകടയിൽ സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലാണ് സംഭവം. ഇന്ന് രാവിലെ ജാർഖണ്ഡിൽ നിന്ന് എത്തിയ അഞ്ചഗ സംഘത്തിലെ ഒരാളാണ് മരിച്ച ബെജാമിൻ ബസ്കി.

      സംസ്ഥാനത്തിനു വെളിയിൽ നിന്ന് എത്തിയതിനാൽ ഇവരെ കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ഇരിക്കാനായി പ്രത്യേകം മുറി ഏർപ്പെടുത്തി കൊടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണമുണ്ടാക്കുവാനായി മുറിക്ക് പുറത്തിരുന്ന് ഉരുളകിഴങ്ങ് അരിയുന്നതിനിടെ ഇയാൾ കയ്യിലിരുന്ന കത്തികൊണ്ട് കഴുത്തു മുറിച്ചതായി സമീപത്ത് പണി ചെയ്തിരുന്ന മറ്റൊരാൾ കണ്ടതായാണ് പോലീസ് നൽകുന്ന വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

      കട്ടപ്പനയിലേക്കുള്ള യാത്രക്കിടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളുമായി ഇയാൾ ബസിൽ വഴക്കുണ്ടാക്കിയതായി പോലീസ് പറയുന്നുണ്ട്. മറ്റ് നാല് അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ചയാളുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
      Published by:Karthika M
      First published:
      )}