വയനാട് കളക്ടറേറ്റിലും തീപിടിത്തം; കമ്പ്യൂട്ടറും ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തിനശിച്ചു

ബുധനാഴ്ച രാത്രി 10.30ഓടെയാണ് ‌തീപിടിത്തമുണ്ടായത്.

News18 Malayalam | news18-malayalam
Updated: August 27, 2020, 9:17 AM IST
വയനാട് കളക്ടറേറ്റിലും തീപിടിത്തം; കമ്പ്യൂട്ടറും ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തിനശിച്ചു
വയനാട് കളക്ടറേറ്റിലുണ്ടായ തീപിടിത്തം
  • Share this:
തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ തീപിടിത്തതിന് പിന്നാലെ വയനാട് കളക്ടറേറ്റിലും തീ പിടിത്തം. കൽപ്പറ്റയിലെ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന  ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ബുധനാഴ്ച രാത്രി 10.30ഓടെയാണ് ‌തീപിടിത്തമുണ്ടായത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡാണ് ഓഫീസിൽ നിന്ന്  പുക ഉയരുന്നത് കണ്ടത്. കമ്പ്യൂട്ടറും ഫയലുകൾ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു. ഷോർട്ട് സർക്ക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്.

തീപിടിത്തം പെട്ടെന്ന് കണ്ട് അണച്ചത് കൊണ്ട് മറ്റ് ഇടങ്ങളിലേക്ക് തീപടരാതെ തടയാനായി. കൽപ്പറ്റ ഫയർ ഫോഴ്സിന്റെ ഒരു  യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നാശനഷ്ടങ്ങളെ സംബ ന്ധിച്ച യഥാർത്ഥ ചിത്രം പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാനാകൂ.

TRENDING Covid 19| കൊറോണ വൈറസ് എന്തുകൊണ്ട് പുരുഷന്മാരെ വേഗത്തിൽ കീഴ്‌പ്പെടുത്തുന്നു; ഗവേഷകരുടെ കണ്ടെത്തൽ അറിയാം [NEWS]ആദ്യം ഇടാനിരുന്ന പേര് മാറ്റി; മോഹൻലാലിന് മോഹിപ്പിക്കുന്ന പേര് നൽകിയത് അമ്മാവൻ [NEWS] Thiruvananthapuram Airport| 'വിമാനത്താവള നടത്തിപ്പിനായി അപേക്ഷിച്ചിട്ടില്ല'; വിവാദത്തിൽ പേര് വലിച്ചിഴയ്ക്കരുത്': എം എ യൂസഫലി[NEWS]ചൊവ്വാഴ്ച വൈകിട്ട് 4.45ഓടെയാണ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്.
Published by: Rajesh V
First published: August 27, 2020, 9:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading