• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; ഫ്രാന്‍സിസ് റോഡിലെ സ്പെയർ പാട്സ് കടയ്ക്കാണ് തിപിടിച്ചത്

കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; ഫ്രാന്‍സിസ് റോഡിലെ സ്പെയർ പാട്സ് കടയ്ക്കാണ് തിപിടിച്ചത്

എൻജിൻ ഓയിൽ ഉൾപ്പെടെ കടയിൽ സൂക്ഷിച്ചിരുന്നതിനാൽ തീ പടർന്നു.

News18

News18

  • Last Updated :
  • Share this:
    കോഴിക്കോട്: നഗരത്തിൽ കെട്ടിടത്തിന് തീപിടിച്ചു.  ഫ്രാന്‍സിസ് റോഡിൽ ബൈക്കിന്റെ പാട്സ് വിൽക്കുന്ന മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. നല്ലളം സ്വദേശിയുടെയാണ് കട.

    പാട്സ് വിൽക്കുന്ന കടയുടെ ഗോഡൗണിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. എൻജിൻ ഓയിൽ ഉൾപ്പെടെ കടയിൽ സൂക്ഷിച്ചിരുന്നതിനാൽ തീ പടർന്നു. കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴിയാണ്. അതുകൊണ്ടു തന്നെ ഫയര്‍ഫോഴസ് യൂണിറ്റുകള്‍ക്ക് അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. നിലവിൽ വാഹനം റോഡിൽ നിർത്തി വെള്ളെ കെട്ടിടത്തിനടുത്തേക്ക് എത്തിക്കുകയാണ്.

    കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നിരിക്കുന്നത്. സമീപത്ത് ധാരാളം കെട്ടിടങ്ങളുള്ളതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. പ്രദേശമാകെ പുകപടലങ്ങൾ നിറഞ്ഞതിനെ തുടർന്ന് സമീപ പ്രദേശത്ത് നിന്നും അളുകളെ ഒഴിപ്പിച്ചു.
    Published by:Aneesh Anirudhan
    First published: