• HOME
  • »
  • NEWS
  • »
  • kerala
  • »
  • FIRE BREAKS OUT AT COLACHEL MANDAIKADU BHAGAVATHY AMMAN TEMPLE

കന്യാകുമാരി മണ്ടയ്‌ക്കാട് ക്ഷേത്രത്തിൽ തീപിടിത്തം; മേൽക്കൂര കത്തിനശിച്ചു

ദേവീ വിഗ്രഹത്തിൽ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേൽക്കൂര പകുതിയോളം അഗ്നിയിൽ തകർന്നു. 

തീപിടത്തത്തിന്റെ വീഡിയോ ദൃശ്യം

തീപിടത്തത്തിന്റെ വീഡിയോ ദൃശ്യം

  • Share this:
    ​​​​നാഗർകോവിൽ: കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തിൽ അഗ്നിബാധ. തീപിടിത്തത്തെ തുടർന്ന് ക്ഷേത്രത്തിൽ വലിയ തോതിൽ നാശനഷ്‌ടമുണ്ടായതായാണ് വിവരം. ഇന്ന് പുലർച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തിൽ നിന്ന് വൻ അഗ്നിബാധ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ കുളച്ചൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ തീ പൂർണമായും കെടുത്തി.

    കുളച്ചൽ എ എസ് പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഐ ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്‌ടർ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി. നില വിളക്കിൽ നിന്ന് തീ പടർന്നതായാണ് പ്രാഥമിക നിഗമനം.

    Also Read- 'പെട്രോൾ തീരുവയിൽ 63 രൂപ കേന്ദ്രത്തിന്; ആറുവർഷത്തിനിടെ കേന്ദ്ര നികുതി 307% വർധിപ്പിച്ചു’: മുഖ്യമന്ത്രി പിണറായി വിജയൻ

    ദീപാരാധനയ്ക്കുശേഷം നിലവിളക്കിൽ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടിൽ തീ പിടിക്കുകയും അങ്ങനെ തീ പടർന്നതാവാം എന്ന നിഗമനവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിൽ ഇങ്ങനെയൊരു തീപിടിത്തമുണ്ടാകുന്നത്.



    ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായാണ് നിഗമനം. ദേവീ വിഗ്രഹത്തിൽ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേൽക്കൂര പകുതിയോളം അഗ്നിയിൽ തകർന്നു.

    Also Read- കോവിഡ് ഡ്യൂട്ടി: സെലീന ബീഗത്തിന് ആദരം; പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ

    ക്ഷേത്രത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. തക്കലയില്‍നിന്നും കുളച്ചലില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിന്‌ മുന്‍പുതന്നെ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ക്ഷേത്രം. 15 അടി ഉയരമുള്ള ചിതല്‍ പുറ്റാണ് ഇവിടുത്തെ പ്രതിഷ്ഠ. പാര്‍വതീ ദേവീ സങ്കല്‍പ്പമാണ്.

    English Summary: Fire erupted at the famous Colachel Mandaikadu Bhagavathy Amman Temple on Wednesday morning and the roof was gutted in the fire. According to primary reports, the fire could have spread from the lighted lamp or camphor. As it was lockdown period, there were no devotees but the temple rituals were being held regularly. The fire was noticed at about 7 am and the roof made of wood was razed in the fire. The idol of the deity remained intact and did not suffer any damages.
    Published by:Rajesh V
    First published:
    )}