നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടുത്തം

  കോഴിക്കോട് ചെറുവണ്ണൂരിൽ വൻ തീപിടുത്തം

  അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

  Fire,Image for representation. (AP)

  Fire,Image for representation. (AP)

  • Share this:
   ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ചെറുവണ്ണൂരിൽ അമാന ടയോട്ട ഷോറൂമിന് സമീപമുള്ള ആക്രിക്കടയിൽ രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല.

   അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജില്ലയിലെ 19 യൂണിറ്റുകളും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണക്കുന്നത്. തീപിടുത്തമുണ്ടായ ആക്രിക്കടയില്‍ നിന്നും സമീപത്തെ വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന.

   You may also like:നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; കുറ്റക്കാർക്കെതിരെ നടപടി വേണം, മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല

   ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്. വ്യാവസായിക മേഖലയായതിനാൽ തൊട്ടടുത്ത് വീടുകളൊന്നുമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

   കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
   Published by:Naseeba TC
   First published:
   )}