• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം കോർപറേഷൻ ഓഫീസിൽ മേയറുടെ മുറിയിൽ തീപിടിത്തം; ഫയലുകളും ഉപകരണങ്ങളും കത്തിനശിച്ചു

കൊല്ലം കോർപറേഷൻ ഓഫീസിൽ മേയറുടെ മുറിയിൽ തീപിടിത്തം; ഫയലുകളും ഉപകരണങ്ങളും കത്തിനശിച്ചു

ഇന്ന് പുലർച്ചെ മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്

  • Last Updated :
  • Share this:
    കൊല്ലം: നഗരസഭാ കാര്യാലയത്തിലെ മേയറുടെ മുറിയില്‍ തീപിടിത്തം ഉണ്ടായി. ശനിയാഴ്ച രാവിലെയോടെയാണ് കൊല്ലം മുൻസിപ്പൽ കോർപറേഷൻ മേയര്‍ പ്രസന്ന ഏണസ്റ്റിന്‍റെ മുറിയില്‍ തീപിടിത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    ഇന്ന് പുലർച്ചെ മേയറുടെ ഓഫിസിൽ തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. വിവരം അറിഞ്ഞ് കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമനാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീകെടുത്തുകയായിരുന്നു. ഓഫിസ് മുറിയുടെ വടക്ക് ഭാഗത്ത് നിന്നാണ് തീ പടർന്നത്. ഇലക്ട്രിക്കൽ ഇൻസപെക്ട്രേറ്റും ഫോറൻസിക്ക് വിദഗ്ധരും കൂടുതൽ പരിശോധന നടത്തും.
    Published by:Anuraj GR
    First published: