പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടുത്തം

News18 Malayalam
Updated: January 2, 2019, 7:52 AM IST
പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടുത്തം
  • Share this:
കൊച്ചി: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ തീപിടുത്തം. ആളപായമില്ല. ഷെഡും പ്ലാസ്റ്റിക് വേസ്റ്റുകളും ചാക്കുകളും ടിന്നുകളുമാണ് കത്തിയമര്‍ന്നത്. മാമ്പ്ര സ്വദേശി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കമ്പനി പൂര്‍ണമായും കത്തിയതായാണ് റിപ്പോര്‍ട്ട്.

സ്ഥലത്ത് നാലു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കുകയാണ്. തിപിടുത്തം ഇതുവരെയും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല.

Also Read: ഷാര്‍ജയില്‍ പരിഭ്രാന്തി പടര്‍ത്തി തീപിടുത്തം

നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ ഷെഡില്‍ താമസമുണ്ടായിരുന്നു. തീ ആളിപ്പടരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഒരേക്കറോളം വിജനമായ പ്രദേശത്താണ് കമ്പനി അതു കൊണ്ട് തന്നെ സമീപ പ്രദേശത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്ക് തീ പടര്‍ന്നില്ല.

First published: January 2, 2019, 7:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading