തൃശൂർ: കാർ ഷോറൂമിൽ വൻ തീപിടിത്തം. കുട്ടനെല്ലൂരിലെ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ ഒല്ലൂർ പുതുക്കാട് എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സത്തി തീയണച്ചു. ആദ്യം കെട്ടിടത്തിന്റെ പിൻഭാഗത്ത് പടർന്നുപിടിച്ച തീ ആളിപ്പടർന്ന് ഷോറൂമിന് അകത്തേക്കും കടക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെയാണ് അപകടം.
പുതിയ വാഹനങ്ങളും സർവീസിനെത്തിച്ച വാഹനങ്ങളും ഓഫീസുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപ്പിടിച്ചത്. തീ നിയന്ത്രണവിധേയയെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ അറിയിച്ചു. ഷോറൂമിന്റെ ഇരുഭാഗത്തുനിന്നുമായി അഞ്ച് യൂണിറ്റ് ഫയർഫോഴ്സാണ് തീയണച്ചത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്താണ് ആദ്യം തീപ്പിടിച്ചത്. പുതിയ കാറുകൾക്ക് ഉൾപ്പെടെ തീപ്പിടിച്ചു. മൂന്ന് കാറുകൾ കത്തിനശിച്ചു. സർവീസ് സെന്ററായതുകൊണ്ട് തറയിൽ ഓയിൽ ഉണ്ടായിരുന്നതാണ് പടർന്നുപിടിക്കാൻ കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.