രാത്രി വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മ രാവിലെ 22 അടി ഉയരത്തിലുള്ള പ്ലാവിന്റെ കൊമ്പിൽ; ഫയർഫോഴ്സെത്തി താഴെയിറക്കി

ചില്ലകൾ കുറവായ പ്ലാവിൽ 50 വയസുകടന്ന സ്ത്രീ കയറിയത് എല്ലാവർക്കും അദ്ഭുതമായി.

News18 Malayalam | news18-malayalam
Updated: November 3, 2020, 2:50 PM IST
രാത്രി വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മ രാവിലെ 22 അടി ഉയരത്തിലുള്ള പ്ലാവിന്റെ കൊമ്പിൽ; ഫയർഫോഴ്സെത്തി താഴെയിറക്കി
പ്രതീകാത്മക ചിത്രം
  • Share this:
തൃശൂർ: രാത്രി വീട്ടിനുള്ളിൽ കിടന്നുറങ്ങിയ ഭാര്യയെ പുലർച്ചെ കാണാതായി. നാലുമണിയോടെ ഭർത്താവ് ഉറക്കമുണർന്നപ്പോൾ ഭാര്യയെ കാണാനില്ല. ഭാര്യയെ അന്വേഷിച്ച് വീടിനു ചുറ്റും ഭർത്താവ് നടന്നു. ഒടുവിൽ നാലരയോടെ വീടിനടുത്തുള്ള പ്ലാവിന്റെ 22 അടിയോളം ഉയരത്തിലുള്ള കൊമ്പിൽ ഇരിക്കുന്ന ഭാര്യയെ കണ്ടെത്തി. ചില്ലകൾ കുറവായ പ്ലാവിൽ 50 വയസുകടന്ന സ്ത്രീ കയറിയത് എല്ലാവർക്കും അദ്ഭുതമായി. അരിമ്പൂരിലാണ് സംഭവം.

പ്ലാവിൽ കയറി ഭാര്യയെ ഇറക്കാൻ ഇതിനിടെ ഭർത്താവ് ശ്രമം നടത്തി. പ്ലാവിൽ വലിഞ്ഞുകയറി ഭാര്യയെ താഴെയിറക്കാൻ ഇദ്ദേഹം ശ്രമിച്ചെങ്കിലും താഴെ വീഴുമോയെന്ന ഭയം മൂലം ഇറങ്ങാൻ ഭാര്യ സമ്മതിച്ചില്ല. തുടർന്ന് കയർ ഉപയോഗിച്ച് ഭാര്യയെ മരത്തിൽ കെട്ടിവെച്ച് അദ്ദേഹം കൂട്ടിരുന്നു. നേരം പുലർന്നശേഷം അതുവഴിയെത്തിയവരാണ് ഇക്കാര്യം അറിഞ്ഞത്.

ALSO READ: ഉദ്ഘാടനത്തിനുള്ള നിലവിളക്കിനായി കൗൺസിലർമാർ തമ്മിൽ പിടിവലി; നഗരസഭാധ്യക്ഷ ബോധരഹിതരായി ആശുപത്രിയിൽ[NEWS]'മുഖ്യമന്ത്രി വിജിലൻസ് വകുപ്പ് ഒഴിയണം; ആരോപണം വന്നപ്പോൾ ഉമ്മൻ ചാണ്ടി ഒഴിഞ്ഞിരുന്നു': രമേശ് ചെന്നിത്തല[NEWS]മുടി അൽപ്പം നീട്ടി, സോൾട്ട് ആന്റ് പെപ്പർ താടി; സൂര്യയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ[NEWS]

നാട്ടുകാരാണ് എട്ടുമണിയോടെ വിവരം അഗ്നിശമനാ സേനയെ അറിയിച്ചത്. 15 മിനിറ്റിനകം സ്ഥലത്തെത്തിയ സേനാംഗങ്ങൾ വല ഉപയോഗിച്ച് വീട്ടമ്മയെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം കാണിക്കുന്ന വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ എങ്ങനെ പ്ലാവിന്റെ മുകളിൽ കയറിപ്പറ്റിയെന്ന അമ്പരിപ്പിലാണ് നാട്ടുകാർ.
Published by: Rajesh V
First published: November 3, 2020, 2:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading