തീപിടിത്തങ്ങള്‍ക്കു പിന്നില്‍ അട്ടിമറിയോ? അന്വേഷണം വേണമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി

 പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ്. ഇവ കണ്ടെത്തി നടപടിയെടുക്കണം.

news18
Updated: February 24, 2019, 6:41 PM IST
തീപിടിത്തങ്ങള്‍ക്കു പിന്നില്‍ അട്ടിമറിയോ? അന്വേഷണം വേണമെന്ന് ഫയര്‍ഫോഴ്‌സ് മേധാവി
എ.ഹേമചന്ദ്രൻ
  • News18
  • Last Updated: February 24, 2019, 6:41 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടത്തങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ഫയർ ഫോഴ്സ് മേധാവി ഡി.ജി.പി. എ. ഹേമചന്ദ്രന്‍. തീപിടിത്തങ്ങൾക്കു പിന്നിൽ അഠ്ടിമറി സാധ്യതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കണമെന്നും എ ഹേമചന്ദ്രൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ അഗ്നിശമന സേനയെ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ‍അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും അഗ്‌നിശമന സേനയിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനത്തെ പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്‌നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണെന്നും ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണം.

Also Read കാശ്മീരില്‍ രണ്ട് ഭീകരരെ വധിച്ചു; ഡി.എസ്.പിയ്ക്ക് വീരമൃത്യു

കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലും മലപ്പുറം എടവണ്ണയിലും കഴിഞ്ഞദിവസങ്ങളില്‍ വൻതീപിടിത്തമുണ്ടായിരുന്നു.  എടവണ്ണയില്‍ പെയിന്റും ടിന്നറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപ്പിടിച്ചത് മണിക്കൂറുകള്‍ക്കുശേഷമാണ് അണയ്ക്കാനായത്. ഇതിനുപുറമേ കൊച്ചി മംഗളവനത്തിലും വയനാട്ടിലും തീപിടിത്തമുണ്ടായി. ഈ പശ്ടാത്തലത്തിലാണ് ഫയർ ഫോഴ്സ് മേധാവിയുടെ പ്രതികരണം.

First published: February 24, 2019, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading