തൊടുപുഴ: ഫുട്ബോൾ കളി കാണുന്നതിനിടെ കിണറ്റിൽ വീണ് ബാലൻ. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഇടവെട്ടി സ്വദേശിയായ പതിനാലുകാരനാണ് 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. സുഹൃത്തുക്കളുടെ ഫുട്ബോൾ കളി കിണറിന്റെ മതിലിൽ ഇരുന്ന് കാണുന്നതിനിടെയാണ് കുട്ടി കിണറ്റിൽ വീണത്.
കൂട്ടുകാർ ഫുട്ബോൾ കളിക്കുന്നത് കണ്ട് കിണറിന്റെ മതിലിൽ ഇരുന്ന ബാലൻ പന്ത് നേരെ വന്നപ്പോൾ പിന്നോട്ട് ആഞ്ഞപ്പോൾ കിണറ്റിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. ഓടിയെത്തിയ നാട്ടുകാരിലൊരാൾ കയർ ഉപയോഗിച്ച് കിണറ്റിലിറങ്ങി കുട്ടിക്കു പിടിച്ചുനിൽക്കാൻ ചെറിയ ഏണിയിറക്കി നല്‍കി.
തുടർന്ന്, അഗ്നിരക്ഷാ സേന എത്തി വലയിലാക്കി കരയിലെത്തിച്ചു. വീഴ്ചയിൽ ചെറിയ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.