• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുതുവർഷം ആഘോഷിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി; ഇറങ്ങാനാകാതെ അവശ നിലയിലായ ആളെ ഫയർഫോഴ്സ് രക്ഷിച്ചു

പുതുവർഷം ആഘോഷിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി; ഇറങ്ങാനാകാതെ അവശ നിലയിലായ ആളെ ഫയർഫോഴ്സ് രക്ഷിച്ചു

സുജീഷും സുഹൃത്ത് ഷിജോയുമാണ് വാട്ടർ ടാങ്കിന് മുകളിൽ രാത്രി കയറിയത്. ഷിജോ അബദ്ധത്തിൽ താഴെ വീണത് കണ്ടാണ് നാട്ടുകാർ മുകളിൽ ഒരാൾ കൂടി അപകടാവസ്ഥയിൽ കിടക്കുന്ന കാര്യം അറിഞ്ഞത്

  • Share this:

    രാജു ഗുരുവായൂർ

    തൃശൂർ: പുതുവർഷം ആഘോഷിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറി ഇറങ്ങാനാകാതെ അവശ നിലയിൽ കിടന്നയാളെ അഗ്നിശമന രക്ഷാസേന രക്ഷിച്ചു. തൃശൂർ കോർപറേഷൻ പരിധിയിൽ ഡിവിഷൻ മൂന്നിൽ ഉള്ള വാട്ടർ ടാങ്കിന് മുകളിൽ പുതു വർഷം ആഘോഷിക്കാൻ കയറിയ വിയ്യൂർ കുളങ്ങര വീട്ടിൽ സുജീഷ്( 45) നെയാണ് തൃശൂരിൽ നിന്നുള്ള അഗ്നിശമനരക്ഷാസേന എത്തി രക്ഷപ്പെടുത്തിയത്.

    സുജീഷും സുഹൃത്ത് ഷിജോ (38)യുമാണ് വാട്ടർ ടാങ്കിന് മുകളിൽ രാത്രി കയറിയത്. ഷിജോ അബദ്ധത്തിൽ താഴെ വീണത് കണ്ടാണ് നാട്ടുകാർ മുകളിൽ ഒരാൾ കൂടി അപകടാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാർ ഷിജോയെ എടുത്ത് തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. കാലപഴക്കം മൂലം ദ്രവിച്ച് നിൽക്കുന്ന ഇരുമ്പ് കോണിയിൽ കൂടി സുജീഷിനെ താഴെ ഇറക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് വിയ്യൂർ പോലീസും നാട്ടുകാരും അഗ്നിശമനരക്ഷാസേനയെ വിവരം അറിയിച്ചത്.

    അഗ്നിശമനരക്ഷാസേന എത്തി വാഹനത്തിൽ നിന്നും 40 അടി ഉയരമുള്ള എണി 45 അടിയോളം ഉയരമുള്ള വാട്ടർ ടാങ്കിൽ വച്ചാണ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. എസ് സ്മിനേഷ് കുമാർ,വി.വി. ജിമോദ് എന്നിവർ മുകളിൽ കയറി റോപ്, നെറ്റ് എന്നിവ ഉപയോഗിച്ച് കെട്ടി സുജീഷിനെ സുരക്ഷിതമായി താഴെയിറക്കിയത്.

    Also Read- ന്യൂഇയര്‍ പാര്‍ട്ടിക്കിടെ ഭാര്യമാരോടൊപ്പം സെല്‍ഫിയെടുക്കാന്‍ നിര്‍ബന്ധിച്ചു; യുവാക്കളും ഭര്‍ത്താക്കന്‍മാരും തമ്മില്‍ കൂട്ടത്തല്ല്

    തൃശൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ സുരേഷ്കുമാർ.പി യുടെ നേൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മഹേഷ് പി.എം,സബാപതി.എം,ജിബിൻ.ജേ എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

    Published by:Anuraj GR
    First published: