• HOME
  • »
  • NEWS
  • »
  • kerala
  • »
  • തീപിടിത്തത്തിലകപ്പെട്ട മൂർഖൻ പാമ്പിനെ സാഹസികമായി രക്ഷപെടുത്തി

തീപിടിത്തത്തിലകപ്പെട്ട മൂർഖൻ പാമ്പിനെ സാഹസികമായി രക്ഷപെടുത്തി

തീകെടുത്തി ഫയർഫോഴ്സ് സംഘം മടങ്ങാൻ ഒരുങ്ങുമ്പോൾ തികച്ചും അപ്രതീക്ഷിതമായാണ് കനലുകൾക്കിടയിൽ പിടയുന്ന മൂർഖൻ പാമ്പിനെ കണ്ടത്

  • Share this:

    തൃശൂർ: നഗരത്തിലെ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ തീപിടിച്ചപ്പോൾ അതിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ സാഹസികമായി രക്ഷപെടുത്തി. കൊടുചൂടിൽ പിടഞ്ഞ പാമ്പിനെ തൃശൂരിലെ അ​ഗ്നിശമന സേനാ ഉദ്യോ​ഗസ്ഥനായ പ്രജീഷാണ് രക്ഷിച്ചത്.

    തിങ്കളാഴ്ച ഉച്ചയ്ക്കാണ് അവിണിശ്ശേരി ചൂലൂർ ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ തീപിടിത്തമുണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് തൃശൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുറച്ചുസമയത്തെ ദൌത്യത്തിനൊടുവിൽ വെള്ളം പമ്പ് ചെയ്തു അഗ്നിശമന സേനാ ഉദ്യോഗസ്ഥർ തീകെടുത്തി.

    ഇതിനുശേഷം മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോൾ തികച്ചും അപ്രതീക്ഷിതമായാണ് കനലുകൾക്കിടയിൽ പിടയുന്ന മൂർഖൻ പാമ്പിനെ കണ്ടത്. പ്രജീഷ് തന്നെയാണ് പാമ്പിനെ കണ്ടത്. ഉടൻ തന്നെ പ്രജീഷ് പാമ്പിനെ അവിടെനിന്ന് സുരക്ഷിതമായി മാറ്റുകയായിരുന്നു.

    Also Read- യുവതിയെ കടയ്ക്കുള്ളിൽ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമം; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

    തുടർന്ന് ഒരു കുപ്പിയിൽ വെള്ളം നിറച്ചു മൂർഖൻ പാമ്പിന്‍റെ തലയിലൂടെ ഒഴിക്കുകയുമായിരുന്നു. കുറച്ചു നേരം വെള്ളം ഒഴിച്ചു തണുപ്പിച്ചതോടെയാണ് പാമ്പ് പൂർവസ്ഥിതിയിലേക്ക് എത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും, അവർ സ്ഥലത്തെത്തി പാമ്പിനെ വനത്തിലേക്ക് മാറ്റുകയും ചെയ്തു.

    News Summary- A cobra snake caught in the fire was rescued in an adventurous way. Prajeesh, a fire brigade official from Thrissur, rescued the snake that was caught in the heat.

    Published by:Anuraj GR
    First published: