• HOME
  • »
  • NEWS
  • »
  • kerala
  • »
  • കളിക്കുന്നതിനിടെ മൂന്നു വയസുകാരന്‍റെ തലയില്‍ വാഹനത്തിന്റെ ഓയില്‍ ഫില്‍ട്ടര്‍ വളയം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

കളിക്കുന്നതിനിടെ മൂന്നു വയസുകാരന്‍റെ തലയില്‍ വാഹനത്തിന്റെ ഓയില്‍ ഫില്‍ട്ടര്‍ വളയം കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്

ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഫില്‍ട്ടര്‍ വളയം കട്ട് ചെയ്തു കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

  • Share this:

    മലപ്പുറം: കളിക്കുന്നതിനിടെ മൂന്നു വയസുകാരന്‍റെ തലയില്‍ വാഹനത്തിന്റെ ഓയില്‍ ഫില്‍ട്ടര്‍ വളയം കുടുങ്ങി. കണ്ണപ്പറമ്പില്‍ മഹേഷിന്റെ മകന്‍ മൂന്നു വയസ്സുകാരനായ ഹൈസണ്‍ ആണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. തുടർന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വളയം മുറിച്ച് മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

    Also read-കോഴഞ്ചേരിയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങി കാണാതായ മൂന്നാമന്റെ മൃതദേഹവും കണ്ടെത്തി

    കളിക്കുന്നതിനിടെ കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കഴുത്തില്‍ വളയം കുരുങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരും പരിസരവാസികളും വളയം ഊരാനായി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ തിരൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഫില്‍ട്ടര്‍ വളയം കട്ട് ചെയ്തു കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

    Published by:Sarika KP
    First published: