• HOME
  • »
  • NEWS
  • »
  • kerala
  • »
  • Fire | മാന്നാർ പരുമലയില്‍ തുണിക്കടയില്‍ വൻ തീപിടിത്തം

Fire | മാന്നാർ പരുമലയില്‍ തുണിക്കടയില്‍ വൻ തീപിടിത്തം

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

  • Share this:
    ആലപ്പുഴ: മാന്നാര്‍ പരുമലയില്‍ തുണിക്കടയ്ക്ക് തീപിടിച്ചു.
    മാന്നാർ സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിന്റെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീപിടിച്ചത്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്.





    മാവേലിക്കര,തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള  5 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രിച്ചത്. പുലര്‍ച്ചെ കടയില്‍ തീ ഉയരുന്നത്  നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം
    Published by:Arun krishna
    First published: