ഫയർമാൻ വിളി ഇനി വേണ്ട; പകരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ

പൊലീസിന് പിന്നാലെ ഫയർഫോഴ്സിലും സമൂലമാറ്റങ്ങളാണ് നടപ്പിലാവുന്നത്

News18 Malayalam | news18-malayalam
Updated: November 25, 2019, 7:04 PM IST
ഫയർമാൻ വിളി ഇനി വേണ്ട; പകരം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ
News18 Malayalam
  • Share this:
ദുരന്ത സ്ഥലങ്ങളിൽ ഓടിയെത്തുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ ഇനി ഫയർമാൻ എന്ന് വിളിക്കരുത്. പുതിയ പേര് ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ. പൊലീസിന് പിന്നാലെ ഫയർഫോഴ്സിലും സമൂലമാറ്റങ്ങളാണ് നടപ്പിലാവുന്നത്.

ഫയർമാന്റെ അടുത്ത റാങ്കായ ലീഡിങ്ങ് ഫയർമാൻ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ, ഡ്രൈവർ തസ്തിക ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ), ഡ്രൈവർ മെക്കാനിക് തസ്തികയുടെ പേര് സീനിയർ ഫയർ ആൻറ് റെസ്ക്യു ഓഫീസർ (മെക്കാനിക്) എന്നും പുനർ നാമകരണം ചെയ്ത് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

Also Read- 12 ജില്ലകളിൽ മൂന്നാഴ്ച്ചക്കുള്ളിൽ വീണ്ടും ഉപതെരഞ്ഞെടുപ്പ്

ജീവനക്കാരുടെ ദീർഘനാളുകളായുള്ള ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്.പോലീസിൽ കോൺസ്റ്റബിൾ എന്നറിയപ്പെട്ടിരുന്ന തസ്തികയാണ് സിവിൽ പോലീസ് ഓഫീസർ എന്ന് പേരുമാറിയത്. സമാന രീതിയിൽ അഗ്നി രക്ഷാ സേനയിലും നവീകരണമുണ്ടാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.

വകുപ്പിന്റെ സമഗ്ര നവീകരണത്തിന്റെ ഭാഗമായി തസ്തികകളുടെ പുനർനാമകരണം ആവശ്യപ്പെട്ട് ഫയർഫോഴ്സ് മേധാവി എ ഹേമചന്ദ്രൻ ആഭ്യന്തര വകുപ്പിന് നൽകിയ ശുപാർശയാണ് അംഗീകരിക്കപ്പെട്ടത്.
First published: November 25, 2019, 7:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading