പാലക്കാട്: ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ (Fireworks Accident) ആറ് പേർക്ക് പരിക്ക്. കണ്ണമ്പ്ര വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്.
വെടിക്കെട്ട് കാണാനെത്തിയവർക്കാണ് പരിക്കേറ്റത്. കമ്പിയും ചീളും തെറിച്ചുവീണായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി; രക്തസമ്മർദത്തിൽ വ്യത്യാസം; ഒരു മണിക്കൂർ നിരീക്ഷണത്തിൽ
കൊച്ചി: വെണ്ണലയിലെയും തിരുവനന്തപുരത്തെയും വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്റെ (PC George) അറസ്റ്റ് രേഖപ്പെടുത്തി. പാലാരിവട്ടം, ഫോർട്ട് പൊലീസുകളാണ് പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെ പി സി ജോർജിനെ തിരുവനന്തപുരത്ത് നിന്നുവന്ന പൊലീസിന് കൈമാറി. എന്നാൽ ജോർജിന്റെ രക്തസമ്മർദത്തിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് ഒരു മണിക്കൂർ നിരീക്ഷണത്തിലാക്കി. അതിനുശേഷമാകും ജോർജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക.
Also Read-
CM Pinarayi Vijayan | 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രി
ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ പി സി ജോര്‍ജിനെ പാലാരിവട്ടം പൊലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. ഡിസിപിയുടെ വാഹനത്തില്‍ പാലാരിവട്ടം സ്റ്റേഷനില്‍നിന്നു കൊണ്ടുപോയ പി സി ജോർജിനെ എറണാകുളം എ ആർ. ക്യാമ്പിലെത്തിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ജോർജിനെ കസ്റ്റഡിയിലെടുത്തത്.
Also Read-
Sobha Surendran |'പി സി ജോർജ് നട്ടെല്ലുള്ളയാൾ; അനീതിക്കെതിരെ പ്രതികരിച്ചതിനാണ് പോലീസ് പിടിക്കാൻ നടക്കുന്നത്'; ശോഭാ സുരേന്ദ്രൻ
അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് പി സി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പൊലീസിന്റെ നോട്ടിസ് പി സി ജോര്‍ജ് കൈപ്പറ്റിയിരുന്നു.
അതേസമയം, ജാമ്യം റദ്ദാക്കിയതിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പി സി ജോർജിന്റെ മകൻ ഷോണ്‍ ജോർജ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പി സി ജോർജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.