HOME » NEWS » Kerala » FIROS KUNNAMPARAMBIL SAYS HE HAS NO BUSINESS ANYWHERE IN THE WORLD

'പോയത് ഉദ്ഘാടനത്തിന്, ദുബായില്‍ എന്നല്ല ലോകത്തൊരിടത്തും ഒരു ബിസിനസും ഇല്ല'; മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍

തവനൂരുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാവുമെന്നും അതിന് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലായെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു

News18 Malayalam | news18-malayalam
Updated: April 18, 2021, 11:52 AM IST
'പോയത് ഉദ്ഘാടനത്തിന്, ദുബായില്‍ എന്നല്ല ലോകത്തൊരിടത്തും ഒരു ബിസിനസും ഇല്ല'; മറുപടിയുമായി ഫിറോസ് കുന്നംപറമ്പില്‍
ഫിറോസ് കുന്നംപറമ്പിൽ
  • Share this:
മലപ്പുറം: സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയും സാമൂഹ്യ പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പില്‍. താന്‍ മെയ് രണ്ടിന് ശേഷവും തവനൂരില്‍ തന്നെയുണ്ടാവുമെന്നും ദുബായില്‍ എന്നല്ല, ലോകത്ത് എവിടേയും ഒരു ബിസിനസും തനിക്ക് ഇല്ലെന്നും ഫിറോസ് കുന്നം പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ദുബായില്‍ പോയത് സുഹൃത്തുക്കളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാനാണെന്നും ഫിറോസ് കുന്നംപറമ്പില്‍ വിശദീകരിക്കുന്നു.
തവനൂരുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ടാവുമെന്നും അതിന് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലായെന്നും ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു.

Also Read- Viral ad of Bhima Jewellery | പത്തരമാറ്റ് സ്നേഹത്തിന് നിറഞ്ഞ കയ്യടി; ഭീമ ജ്വല്ലറി പരസ്യം ഹിറ്റായതിങ്ങനെ

ഫിറോസ് കുന്നംപറമ്പലിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഞാന്‍ തവനൂര്‍ ഉണ്ടാകും മെയ് 2നു ശേഷം അല്ല അതിനുമുന്‍പ് തന്നെ* … എന്റെ സുഹൃത്തുക്കളെ കാണാനും തെരഞ്ഞെടുപ്പിന് മുന്‍പ് ഞാന്‍ എത്തിച്ചേരാം എന്ന് ഉറപ്പുനല്‍കിയ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനങ്ങള്‍ക്കും ആണ് ദുബായിയില്‍ എത്തിയത്….

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത് എവിടെയും ഒരു ബിസിനസും ഇല്ല… തെരഞ്ഞെടുപ്പ് കാലം തൊട്ടു തുടങ്ങിയത് ആണ് ഈ വ്യാജപ്രചാരണങ്ങള്‍ …ഇതെല്ലാം തവനുരിലെ പ്രിയപ്പെട്ട ജനങ്ങള്‍ തിരിച്ചു അറിഞ്ഞതും പുച്ഛിച്ചു തള്ളിയതും ആണ് …… ഞാന്‍ തവനൂരുകാര്‍ക്ക് നല്‍കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാന്‍ ഉണ്ടാകും എന്ന്… അതുപാലിക്കാന്‍ എനിക്ക് മെയ് 2തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നത് വരെ കാത്തിരിക്കേണ്ട കാര്യമില്ല… ഞാന്‍ നല്‍കിയ വാക്ക് അത് പാലിക്കും എന്ന് എന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ക്ക് അറിയാം…..

Also read: കോവിഡ് തോറ്റോടി; മണിയൻപിള്ള രാജു ഡബ്ബിംഗ് സ്റ്റുഡിയോയിൽ

എനിക്ക് ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല അങ്ങിനെ ഉണ്ടാവുകയും ഇല്ല…. പരാജയം ബോധ്യപെടുമ്പോള്‍ പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളുമായി കടന്നു വരും…… അതെല്ലാം മനസ്സിലാക്കാന്‍ തവനുരിലെ ജനങ്ങള്‍ക്കു നന്നായി അറിയാം…..



Also Read- ആ ചേക്കുട്ടിയല്ല ഈ ചെക്കുട്ടി; മാധ്യമ പ്രവർത്തകന് കരുതിയ തെറി മുഴുവൻ പാവകൾക്ക്; വൈറലാകുന്ന 'അമളി'

ഫിറോസ് കുന്നംപറമ്പിലിന് വിദേശത്ത് ബിസിനസ് ഉണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഗൾഫിലെത്തിയതെന്നുമുള്ള തരത്തിലുള്ള ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചത്. ഇതിന് മറുപടിയായാണ് ഫിറോസ് കുന്നംപറമ്പിൽ പ്രതികരണവുമായി രംഗത്തെത്തിയത്.

Also Read- കർഫ്യു ലംഘിച്ച് നടുറോഡിൽ യുവതിയുടെ 'ഡാൻസ്'; വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്
Published by: Rajesh V
First published: April 18, 2021, 11:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories