• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ആ വാക്ക് പറയാൻ പാടില്ലായിരുന്നു'; വേശ്യാ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

'വിവാദങ്ങളൊന്നും തളർത്തിയിട്ടില്ല; വളർത്തിയിട്ടേയുള്ളൂ. കാരണം ചെയ്യുന്നത് നന്മയാണ്'

News18 Malayalam | news18-malayalam
Updated: October 16, 2019, 3:20 PM IST
'ആ വാക്ക് പറയാൻ പാടില്ലായിരുന്നു'; വേശ്യാ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ
News18 Malayalam
  • Share this:
വേശ്യാ പരാമർശത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. വല്ലാത്ത ടെൻഷനിലും മാനസികാവസ്ഥയിലുമാണ് അത്തരമൊരു വാക്ക് ഉപയോഗിച്ചത്. മൂന്നു വയസുകാരി ഉൾപ്പെടെയുള്ള രോഗികൾക്കായി ഓടി നടക്കുകയായിരുന്നു ആ സമയം. ഇതിനിടയ്ക്കാണ് രാഷ്ട്രീയം കളിക്കുകയാണോ എന്ന് ചോദിച്ച് പല ഫോൺകോളുകളും ലഭിച്ചത്. പലരും തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമിട്ടും. പലരും മോശമായാണ് വിമർശിച്ചത്. താനുമൊരു മനുഷ്യനാണ്. കടിച്ചുപിടിച്ച് പലതും ക്ഷമിച്ചു. ക്ഷമിക്കാൻ കഴിയാതെ ആയപ്പോൾ പറഞ്ഞുപോയതാണ്- ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.

'ദേഷ്യത്തോടെ പറഞ്ഞതാണെങ്കിലും ആ വാക്ക് പിൻവലിക്കണമെന്ന് പല സുഹൃത്തുക്കളും പറഞ്ഞു. ആ സമയത്തെ ദേഷ്യം അടങ്ങിയപ്പോൾ അക്കാര്യം എനിക്കും തോന്നി. ആ വാക്ക് പറയാൻ പാടില്ലായിരുന്നു. കാരണം ആരെയാണെങ്കിലും വ്യക്തിപരമായി പറയാൻ അവകാശമില്ല. പരാമർശത്തിൽ വിഷമം തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുകയാണ്. ഒരുപാട് ചിരിച്ചുകളിച്ചുനടക്കുന്ന ആളല്ല. രോഗികളുടെ കൂടെയാണ്. പല രോഗികളുടെയും വീട് സന്ദർശിക്കുകയും പലരുടെ വേദനയും ടെൻഷനും തലയിൽ കൊണ്ടുനടക്കുന്നയാളാണ്. ഇത്തരത്തിൽ കേട്ടപ്പോൾ പൊട്ടിത്തെറിച്ചുപോയതാണ്'- അദ്ദേഹം പറഞ്ഞു.

Also Read- 'നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടി'; സാമൂഹ്യസുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ

പരാമർശത്തിന് പിന്നാലെ പലരും തന്നെ കാർന്നുതിന്നുകയായിരുന്നു. വിവാദത്തിന് നടുവിലും തേജോവധങ്ങൾക്കിടയിലും അതെല്ലാം തട്ടിമാറ്റിക്കൊണ്ട് നിങ്ങളെ തങ്ങൾക്ക് വിശ്വാസമാണെന്ന് പറഞ്ഞ് എന്നെ ചേർത്തുപിടിച്ച ഫേസ്ബുക്ക് സുഹൃത്തുക്കളോട് നന്ദി. വിവാദങ്ങളൊന്നും തന്നെ തളർത്തിയിട്ടില്ല. വളർത്തിയിട്ടേയുള്ളൂ. കാരണം ചെയ്യുന്നത് നന്മയുടെ പ്രവർത്തനമാണ്. പേരിനും പ്രശസ്തിക്കും യുട്യൂബിലെ വരുമാനത്തിനും വേണ്ടി തന്നെ ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ പൊതുസമൂഹം അത് തിരിച്ചറിയും. അവർ അതിനെ പുറംകാലുകൊണ്ട് തൊഴിച്ചുമാറ്റിയിട്ട് നന്മയുടെ പ്രവർത്തനത്തെ അവർ ചേർത്തുപിടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല- ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.

Also Read- 'വേശ്യാ പ്രയോഗം': ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമ നടപടിക്കൊരുങ്ങി ജസ്ല മാടശ്ശേരി



Loading...

First published: October 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...